തുടരും സിനിമയെ പ്രശംസിച്ച് തമിഴ് നടന് പ്രദീപ് രംഘനാഥൻ


തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ തുടരും എന്ന സിനിമ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. അതിഗംഭീര റെസ്പോൺസ് തന്നെയാണ് സിനിമയ്ക്ക് ഒടിടിയിലും ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പ്രദീപ് രംഘനാഥൻ. തുടരും ഗംഭീര സിനിമ ആണെന്നും നായകന്റെ ഇമോഷനുകൾ മികച്ചു നിൽക്കുന്നുവെന്നും പ്രദീപ് പറഞ്ഞു. തരുൺ മൂർത്തിയുടെ ഇനി വരുന്ന സിനിമകൾക്ക് നടൻ ആശംസകൾ അറിയിച്ചിട്ടും ഉണ്ട്.
tRootC1469263">നടന്റെ മെസ്സേജ് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ആയി തരുൺ മൂർത്തി പങ്കുവെച്ചിട്ടുണ്ട്. നടന് അദ്ദേഹം നന്ദിയും അറിയിച്ചിട്ടുണ്ട്. തമിഴിലെ ഈ വർഷം പുറത്തിറങ്ങിയ മികച്ച സിനിമകളിൽ ഒന്നായിരുന്നു പ്രദീപ് രംഘനാഥൻ നായകനായെത്തിയ ഡ്രാഗൺ. കളക്ഷനിലും സിനിമ മുന്നിട്ടു നിന്നിരുന്നു. അതേസമയം, മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്. ഒടിടിയിലും സിനിമ കത്തിക്കയറുന്ന കാഴ്ചയാണുള്ളത്.

തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മോഹൻലാൽ ഞെട്ടിച്ചെന്നും മലയാള സിനിമ വീണ്ടും അത്ഭുതപ്പെടുത്തുകയാണെന്നുമാണ് കമന്റുകൾ. വില്ലനെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പ്രകടനം ഞെട്ടിച്ചെന്നും തമിഴിൽ പോലും ഇത്തരമൊരു വില്ലനെ കണ്ടിട്ട് കുറെ കാലമായി എന്നും അഭിപ്രായങ്ങളുണ്ട്.
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. കെ ആർ സുനിലിന്റെ കഥയ്ക്ക് തരുൺ മൂർത്തിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്