പ്രഭാസിന്റെ 'സ്പിരിറ്റ്' റിലീസ് ഡേറ്റ് പുറത്ത്

Prabhas' 'Spirit' release date out

പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്‌ഡി ഒരുക്കുന്ന സിനിമയാണ് സ്പിരിറ്റ്. ഒരു പൊലീസ് ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമയ്ക്കായി കാത്തിരിക്കുന്നവർ ഏറെയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വലിയ വരവേൽപ്പാണ് പോസ്റ്ററിന് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്.

tRootC1469263">

2027 മാർച്ച് 5 ന് ചിത്രം പുറത്തിറങ്ങും. സ്പിരിറ്റിൽ നിന്നും ബോളിവുഡ് നായിക ദീപിക പദുക്കോണിനെ ഒഴിവാക്കിയെന്ന വാർത്ത ഏറെ ചർച്ചാവിഷയം ആയിരുന്നു. സ്പിരിറ്റിൽ ഭാഗമാകുന്നതിന് നിരവധി ഡിമാന്റുകളാണ് ദീപിക പദുകോൺ മുന്നോട്ടുവച്ചതെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് സംവിധായകന്‍ തന്നെയാണ് അവരെ ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. ദീപികയ്ക്ക് പകരം തൃപ്തി ഡിമ്രിയാണ് ചിത്രത്തിൽ നായികയാവുന്നത്. വിവേക് ഒബ്‌റോയ്, പ്രകാശ് രാജ് എന്നിവർ സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Tags