ആഗോള സിനിമാരംഗത്ത് വിപ്ലവം കുറിക്കാൻ പ്രഭാസ്: സിനിമ മോഹികൾക്കായി 'ദി സ്ക്രിപ്റ്റ് ക്രാഫ്റ്റ്' ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ആരംഭിക്കുന്നു

Prabhas to revolutionize the global cinema industry  The Script Craft' short film festival kicks off for cinema enthusiasts
Prabhas to revolutionize the global cinema industry  The Script Craft' short film festival kicks off for cinema enthusiasts

സിനിമ മോഹികളായ നവാഗത പ്രതിഭകൾക്കായി റിബൽ സ്റ്റാർ   പ്രഭാസിന്റെ പുതിയ സംരംഭം. 'ദി സ്ക്രിപ്റ്റ് ക്രാഫ്റ്റ്' എന്ന പേരിൽ ഒരു ഇന്റർനാഷണൽ  ഷോർട് ഫിലിം  ഫെസ്റ്റിവൽ സംഘടിപ്പിക്കാൻഒരുങ്ങുകയാണ് പ്രഭാസ്. ആവേശകരമായ ഒരു വീഡിയോയിലൂടെയാണ് പ്രഭാസ് ഈ പുതിയ സംരംഭം അവതരിപ്പിച്ചത്. ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകർക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനും പ്രമുഖ നിർമ്മാതാക്കളുടെ ശ്രദ്ധയിൽപ്പെടാനുമുള്ള ഒരു മികച്ച വേദിയായി ഇത് മാറും.

tRootC1469263">

The Script Craft വെറുമൊരു ഫെസ്റ്റിവൽ മാത്രമല്ല, അത് കഥകളെ കരിയറുകളാക്കി മാറ്റുന്ന ഇടമാണ്. ഓരോ ശബ്ദത്തിനും ഒരു തുടക്കം ആവശ്യമാണ്, ഓരോ സ്വപ്നത്തിനും ഒരു അവസരം ലഭിക്കണം," എന്ന് പ്രഭാസ് വീഡിയോയിലൂടെ പങ്കുവെച്ചു.  https://www.thescriptcraft.com/register/director ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും ഏതു വിഭാഗത്തിലുളള  ഷോർട് ഫിലിമുകൾക്കും ഈ ഫെസ്റ്റിവൽസിൽ പങ്കെടുക്കാം. കുറഞ്ഞത് 2 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങളാണ് സമർപ്പിക്കേണ്ടത്. പ്രേക്ഷകരുടെ വോട്ടുകൾ, ലൈക്കുകൾ, റേറ്റിംഗ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ആദ്യ മൂന്ന് വിജയികളെ തീരുമാനിക്കുന്നത്.

എല്ലാ എൻട്രികളും പ്രമുഖ പ്രൊഡക്ഷൻ ഹൗസുകൾക്ക് കാണാനുള്ള അവസരം ലഭിക്കും, ഇത് പുതിയ പ്രതിഭകളെ കണ്ടെത്താൻ അവരെ സഹായിക്കും.പ്രമുഖ സംവിധായകരായ സന്ദീപ് റെഡ്ഡി വംഗ, നാഗ് അശ്വിൻ, ഹനു രാഘവപുടി എന്നിവർ  പ്രഭാസിന്റെ ഈ പുതിയ സംരംഭത്തിലുള്ള  തങ്ങളുടെ പിന്തുണ അറിയിച്ചു.  "സിനിമ പഠിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് ഒരു ഷോർട്ട് ഫിലിം നിർമ്മിക്കുക എന്നത്. നിങ്ങളുടെ എഴുത്തും അത് സ്ക്രീനിൽ വരുമ്പോഴുള്ള യാഥാർത്ഥ്യവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ ഇത് സഹായിക്കും." സന്ദീപ് റെഡ്ഡി വംഗ വീഡിയോയിലൂടെ പറഞ്ഞു. പ്രമുഖ വീഡിയോ സ്‌ട്രീമിംഗ്‌ പ്ലാറ്റ്ഫോമായ  ക്വിക് ടിവി(Quick TV ) ഫെസ്റ്റിവൽസുമായി  സഹകരിക്കുന്നുണ്ട്.

തിരഞ്ഞെടുക്കപ്പെടുന്ന 15 മികച്ച സംവിധായകർക്ക് Quick TV പൂർണ്ണമായും ഫണ്ട് ചെയ്യുന്ന 90 മിനിറ്റ് ദൈർഘ്യമുള്ള സ്ക്രിപ്റ്റും നിർമ്മാണ സഹായവും നൽകും. ഇത് അവർക്ക് ഷോർട്ട് ഫിലിമുകളിൽ നിന്ന് പ്രൊഫഷണൽ സംവിധായകരായി മാറാനുള്ള വലിയൊരു അവസരമായിരിക്കും.TheScriptCraft.com ഈ ലിങ്കിലൂടെ   ഷോർട് ഫിലിം സബ്മിറ്റ് ചെയ്യാം. ഷോർട് ഫിലിം സമർപ്പിക്കാനുള്ള അവസാന ഡേറ്റും മറ്റു വിശദാംശങ്ങളും ഉടനെ അറിയിക്കുമെന്നു  'ദി സ്ക്രിപ്റ്റ് ക്രാഫ്റ്റ്' വക്താവ് പറഞ്ഞു. 

https://www.instagram.com/reel/DScvkk5kovH/?igsh=bmdxaWVmbGt0bmp4 താള്ള വൈഷ്ണവ്, പ്രമോദ് ഉപ്പളപാഠി എന്നിവർ ചേർന്നാണ് 'The Script Craft' സ്ഥാപിച്ചത്. രജിസ്ട്രേഷനുകൾ ഇപ്പോൾ TheScriptCraft.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.നിലവിൽ ദി രാജാ സാബ്, ഫൗജി, സ്പിരിറ്റ്, കൽക്കി 2, സലാർ 2 തുടങ്ങിയ വമ്പൻ പ്രോജക്റ്റുകളുടെ തിരക്കിലാണ് പ്രഭാസ്.


 

Tags