പ്രഭാസ് ചിത്രം രാജാസാബിന്റെ പ്രീ റിലീസ് ഇവന്റില്‍ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി സംവിധായകന്‍

prabhas

രാജാസാബ് പ്രീ-റിലീസ് ഇവന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രഭാസിനെ നായകനാക്കി മാരുതി സംവിധാനം ചെയ്യുന്ന ഹൊറര്‍ കോമഡി സിനിമയാണ് ദി രാജാസാബ്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമ നടന്റെ കരിയറിലെ ഏറ്റവും വലിയ സിനിമകളില്‍ ഒന്നായിട്ടാണ് എത്തുന്നത്. സിനിമയെക്കുറിച്ച് സംവിധായകന്‍ മാരുതി പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണിപ്പോള്‍. രാജാസാബ് പ്രീ-റിലീസ് ഇവന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

tRootC1469263">

'നിങ്ങളില്‍ 1% പേരെങ്കിലും ഈ സിനിമയില്‍ നിരാശരാണെങ്കില്‍, റിബല്‍ സ്റ്റാര്‍ ആരാധകര്‍ക്കും കുടുംബത്തിനും, എന്റെ വീട്ടിലേക്ക് വന്ന് എന്നോട് ചോദിക്കാം - ഇതാണ് വിലാസം, വില്ല നമ്പര്‍ 17, കൊല്ല ലക്ഷ്വറി, കൊണ്ടാപൂര്‍' മാരുതിയുടെ വാക്കുകള്‍. നടന്‍ പ്രഭാസും മാരുതിക്കൊപ്പം വേദിയിലുണ്ടായിരുന്നു. സംവിധായകന്റെ വാക്കുകള്‍ കേട്ട് പ്രഭാസ് പുഞ്ചിരിക്കുന്നുണ്ട്. ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും ചില മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് ഹൊറര്‍ എന്റര്‍ടെയ്‌നറായാണ് 'രാജാസാബ്' തിയേറ്ററുകളില്‍ എത്തുന്നത്.
'ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍' എന്ന ടാഗ് ലൈനുമായാണ് സിനിമ എത്തുന്നത്. ജനുവരി 9 നാണ് സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുന്നത്.

Tags