പ്രഭാസ്-കൃതി സനോൻ വിവാഹ നിശ്ചയം ഉടന്‍

പ്രഭാസും കൃതി സനോണും പ്രണയത്തിലാണെന്നും ഇരുവരും പരസ്പരം ഡേറ്റിംഗിലാണെന്നുമുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഇരുവരുടെയും വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട അഭ്യുഹങ്ങളാണ് എത്തുന്നത്.
അടുത്ത ആഴ്ച മാലിദ്വീപിൽ വെച്ച് വിവാഹ നിശ്ചയം ഔദ്യോഗികമായി നടക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഓവര്‍സീസീസ് സെന്‍സര്‍ ബോര്‍ഡ് അംഗമായ ഉമൈര്‍ സന്ധു കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പങ്കുവെച്ചൊരു പോസ്റ്റാണ് പുതിയ ഊഹാപോഹങ്ങള്‍ക്ക് വഴിയൊരുക്കിയത്.
പ്രഭാസിന്റെയും കൃതി സനോനിന്റെയും ബന്ധം അടുത്ത ഘട്ടത്തിലേക്ക് എത്തിയെന്നാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല അടുത്ത മാസം മാലിദ്വീപില്‍ വച്ച് വിപുലമായ ചടങ്ങില്‍ താരങ്ങളുടെ വിവാഹനിശ്ചയം നടത്തിയേക്കുമെന്നും ഉമൈര്‍ ട്വീറ്റിലൂടെ പറഞ്ഞു.
കൃതി സനോന്റെ സുഹൃത്തും നടനുമായ വരുൺ ധവാൻ കരൺ ജോഹറിന്റെ ചാറ്റ് ഷോയിൽ ഇരുവരുടെയും ബന്ധത്തെക്കുറിച്ച് സൂചന നൽകിയിരുന്നു. ഈ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.