ഇന്ത്യയിലെ ജനപ്രിയ സംവിധായകർ; മലയാളത്തിൽ നിന്ന് രണ്ടുപേർ,
ഇന്ത്യൻ സിനിമ വ്യവസായം വർഷം തോറും വളർന്നു കൊണ്ടിരിക്കുയാണ്. ബജറ്റിൽ മാത്രമല്ല കഥപറച്ചിലിന്‍റെ രീതിയിലും സാങ്കേതികവിദ്യയുടെ ഉപയോഗത്തിലും അതുവഴി ആഗോള സ്വീകരണത്തിലും നമ്മുടെ സിനിമകൾ മുന്നേറുകയാണ്. രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള സിനിമകളും ഇന്ന് ഇന്ത്യൻ പ്രേക്ഷകർ ആസ്വദിക്കുന്നുണ്ട്. ഐ.എം.ഡി.ബി 2025ലെ ഏറ്റവും ജനപ്രിയമായ 10 ഇന്ത്യൻ സംവിധായകർ ലിസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്.
tRootC1469263">ബോളിവുഡ് ചിത്രമായ സൈയാരയുടെ സംവിധായകൻ മോഹിത് സൂരിയാണ് പട്ടികയിൽ ഒന്നാമത്. ബാഡ്സ് ഓഫ് ബോളിവുഡ് എന്ന വെബ് സീരീസ് സംവിധാനം ചെയ്തതോടെ ആര്യൻ ഖാൻ പട്ടികയിൽ രണ്ടാംസ്ഥാനത്ത് ഇടംപിടിച്ചു. പത്ത് പേരിലെ ആദ്യ ദക്ഷിണേന്ത്യൻ സംവിധായകൻ ലോകേഷ് കനകരാജാണ്. രജനീകാന്ത് ചിത്രമായ കൂലിയാണ് ലോകേഷിനെ ഇന്ത്യയിലെ മികച്ച 10 സംവിധായകരിൽ ഒരാളാക്കിയത്. മൂന്നാം സ്ഥാനത്താണ് ലോകേഷ്.
മലയാളത്തിൽ നിന്ന് രണ്ട് സംവിധായകരാണ് ലിസ്റ്റിൽ ഇടംപിടിച്ചത്. അഞ്ചാം സ്ഥാനത്ത് പൃഥ്വിരാജ് സുകുമാരനും എട്ടാം സ്ഥാനത്ത് ഡൊമിനിക് അരുണും മലയാളത്തിൽനിന്ന് ജനപ്രിയ സംവിധായകരിൽ ഇടംനേടി. എമ്പുരാനാണ് പൃഥ്വിരാജിനെ ലിസ്റ്റിൽ എത്തിച്ചത്. ലോകയുടെ ആഗോള സ്വീകാര്യതയാണ് ഡൊമിനിക് അരുണിനെ ജനപ്രിയനാക്കിയത്.
2025ലെ ഏറ്റവും ജനപ്രിയരായ 10 ഇന്ത്യൻ സംവിധായകർ
1. മോഹിത് സൂരി -സൈയ്യാര
2. ആര്യൻ ഖാൻ -ബാഡ്സ് ഓഫ് ബോളിവുഡ്
3. ലോകേഷ് കനകരാജ് -കൂലി
4. അനുരാഗ് കശ്യപ് -നിഷാഞ്ചി
5. പൃഥ്വിരാജ് സുകുമാരൻ -L2: എമ്പുരാൻ
6. ആർ.എസ്. പ്രസന്ന -സിത്താരെ സമീൻ പർ
7. അനുരാഗ് ബസു -മെട്രോ ഇൻ ഡിനോ
8. ഡൊമിനിക് അരുൺ -ലോക ചാപ്റ്റർ 1: ചന്ദ്ര
9. ലക്ഷ്മൺ ഉതേക്കർ -ഛാവ
10. നീരജ് ഗയ്‌വാൻ -ഹോംബൗണ്ട്
.jpg)

