പൂർണ്ണിമയും ഹക്കീമും പ്രധാനവേഷത്തിൽ ; 'ഒരു കട്ടിൽ ഒരു മുറി' ട്രെയിലർ

google news
oru muri oru kattil

 ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിൻ്റെ ട്രെയില‍ർ പുറത്തിറങ്ങി. പൂർണ്ണിമ ഇന്ദ്രജിത്ത്, വിജയരാഘവൻ, രഘുനാഥ് പാലേരി, ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ എന്നിവർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.ഷാനവാസ് കെ. ബാവാക്കുട്ടിയാണ് ചിത്രം  സംവിധാനം ചെയ്യുന്നത് .തൊട്ടപ്പൻ, കിസ്മത്ത് എന്നീ വ്യത്യസ്തമായ ചിത്രങ്ങൾ ഒരുക്കിയ ഷാനവാസ് കെ. ബാവാക്കുട്ടിയുടെ പുതുമയുള്ള മറ്റൊരു സിനിമയാകും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

ജനാർദ്ദനൻ, ഷമ്മി തിലകൻ, ഗണപതി, ജാഫർ ഇടുക്കി, സ്വാതി ദാസ്, പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാരാർ പ്രഭാകരൻ ഉണ്ണിരാജാ, ഹരിശങ്കർ, രാജീവ്.വി. തോമസ്. ദേവരാജൻ കോഴിക്കോട്, ജിബിൻ ഗോപിനാഥ്, രഘുനാഥ് പാലേരിയുടേതാണ് തിരക്കഥ.

ഗാനങ്ങൾ - അൻവർ അലി, രഘുനാഥ് പലേരി, സംഗീതം - അങ്കിത് മേനോൻ വർക്കി, ഛായാഗ്രഹണം- എൽദോസ് ജോർജ്, എഡിറ്റിംഗ് -മനോജ് സി. എസ്, കലാസംവിധാനം - അരുൺ ജോസ്, മേക്കപ്പ് - അമൽ പീറ്റർ, കോസ്റ്റ്യൂം ഡിസൈൻ- നിസ്സാർ റഹ്മത്ത്, പോസ്റ്റ് പ്രൊഡക്ഷൻ കോ-ഓർഡിനേറ്റേഴ്സ് - അരുൺ ഉടുമ്പു ഞ്ചോല, അഞ്ജുപിറ്റർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ബാബു രാജ്മനിശ്ശേരി, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് - ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ കൺട്രോളർ - എൽദോ സെൽവരാജ്.

Tags