'മാജിക് മഷ്റൂംസ് ഫ്രം കഞ്ഞിക്കുഴി' ചിത്രത്തിന്‍റെ പൂജ നടന്നു
Jun 10, 2025, 19:15 IST


നാദിര്‍ഷ, വിഷ്‍ണു ഉണ്ണികൃഷ്‍ണൻ ടീം ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ് ഫ്രം കഞ്ഞിക്കുഴി' ചിത്രത്തിന്‍റെ പൂജ നടന്നു. നാദിര്‍ഷയുടെ സംവിധാനത്തിൽ വിഷ്‍ണു ഉണ്ണികൃഷ്‍ണനാണ് നായകനായി എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ക്ലാപ്പ് ഹരിശ്രീ അശോകൻ നിർവ്വഹിച്ചു. സ്വിച്ച് ഓൺ കർമ്മം സിനിമയുടെ നിർമാതാവ് അഷ്റഫ് പിലാക്കൽ നിർവ്വഹിച്ചു.
tRootC1469263">അക്ഷയ ഉദയകുമാറാണ് ടോട്ടൽ ഫൺ ഫിൽഡ് എന്‍റർടെയ്നറായി എത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത്. ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, ജോണി ആന്‍റണി, ബിജുകുട്ടൻ, സിദ്ധാർത്ഥ് ഭരതൻ, പ്രമോദ് വെളിയനാട്, ബോബി കുര്യൻ, ശാന്തിവിള ദിനേശ്, അരുൺ പുനലൂർ, മീനാക്ഷി ദിനേശ്, മനീഷ കെ.എസ്, പൂജ മോഹൻരാജ്, ആൽബിൻ, ഷമീർ ഖാൻ, ത്രേസ്യാമ്മ, സുഫിയാൻ, ആലിസ് പോള്‍ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
