പൊന്നിയിൻ സെൽവൻ II: മേക്കിങ് വീഡിയോ കാണാം

fgk


മണിരത്നത്തിന്റെ മാഗ്നം ഓപ്പസിന്റെ തുടർച്ചയായ പൊന്നിയിൻ സെൽവൻ II ന്റെ നിർമ്മാതാക്കൾ ചിത്രത്തിലെ ആദ്യ ഗാനം നാളെ പുറത്തിറക്കും.  ഇപ്പോൾ സിനിമയിലെ  മേക്കിങ് വീഡിയോറിലീസ് ചെയ്തു.  ആദ്യ ചിത്രം പോലെ തന്നെ ഐമാക്‌സ് ഫോർമാറ്റിലാണ് പൊന്നിയിൻ സെൽവൻ 2 പുറത്തിറങ്ങുന്നത്. ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, പ്രഭു, ആർ. ശരത്കുമാർ, വിക്രം പ്രഭു, അശ്വിൻ കാക്കുമാനു, പ്രകാശ് രാജ്, റഹ്മാൻ, ആർ പാർത്ഥിബൻ തുടങ്ങിയവരും ഇതിഹാസ കാലഘട്ടത്തിലെ ചിത്രത്തിലുണ്ട്.

കൽക്കി കൃഷ്ണമൂർത്തിയുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ള ചിത്രം മണിരത്‌നം, ഇളങ്കോ കുമാരവേലും ബി ജയമോഹൻ എന്നിവരും ചേർന്നാണ് ചിത്രീകരിച്ചിരിക്കുന്നത്. മദ്രാസ് ടാക്കീസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിൽ നിർമ്മിച്ച പൊന്നിയിൻ സെൽവൻ ഛായാഗ്രഹണം നിർവഹിച്ചത് രവി വർമ്മനാണ്, എ ആർ റഹ്മാനാണ് സംഗീതം. എഡിറ്റർ എ ശ്രീകർ പ്രസാദും പ്രൊഡക്ഷൻ ഡിസൈനർ തോട്ട തരണിയും അടങ്ങുന്നതാണ് ടെക്നിക്കൽ ക്രൂ. പൊന്നിയിൻ സെൽവൻ II ഏപ്രിൽ 28 ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ എത്തും.


 

Share this story