വിവാഹം 16 വയസില്‍ 21 വയസിനുള്ളില്‍ മൂന്ന് മക്കളെ പ്രസവിച്ചു, പിന്നീട് നാടകത്തിലേക്കും സിനിമയിലേക്കും വന്നു; പൊന്നമ്മ ബാബു

ponnamma
16 വയസിലായിരുന്നു വിവാഹം. 21 വയസിനുള്ളില്‍ മൂന്ന് മക്കളെ പ്രസവിച്ചു. നല്ല പ്രായത്തില്‍ എല്ലാം ചെയ്തു. പിന്നീട് നാടകത്തിലേക്കും സിനിമയിലേക്കും വന്നു. കഴിഞ്ഞ് പോയത് ഓര്‍ക്കുമ്പോള്‍ എനിക്ക് തന്നെ അത്ഭുതം തോന്നും. ഞാന്‍ ഇത്രയും കടമ്പകള്‍ കടന്നോയെന്ന് സ്വയം ചിത്രിക്കാറുണ്ട്', എന്നും പൊന്നമ്മ പറയുന്നു. 

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി ഒരേപോലെ സജീവമായ താരമാണ് പൊന്നമ്മ ബാബു. സ്റ്റേജ് പരിപാടികളും സജീവമായി പങ്കെടുക്കാറുണ്ട്. നാടകത്തിലൂടെ ആയിരുന്നു നടി കലാരംഗത്തേക്ക് എത്തിയത്. പടനായകനിലൂടെ ബിഗ് സ്‌ക്രീനിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് ചെറുതും വലുതുമായി നിരവധി സിനിമകളിൽ അവർ ഭാ​ഗമായി. 

16 വയസിലായിരുന്നു വിവാഹം. 21 വയസിനുള്ളില്‍ മൂന്ന് മക്കളെ പ്രസവിച്ചു. നല്ല പ്രായത്തില്‍ എല്ലാം ചെയ്തു. പിന്നീട് നാടകത്തിലേക്കും സിനിമയിലേക്കും വന്നു. കഴിഞ്ഞ് പോയത് ഓര്‍ക്കുമ്പോള്‍ എനിക്ക് തന്നെ അത്ഭുതം തോന്നും. ഞാന്‍ ഇത്രയും കടമ്പകള്‍ കടന്നോയെന്ന് സ്വയം ചിത്രിക്കാറുണ്ട്', എന്നും പൊന്നമ്മ പറയുന്നു. 

താൻ അവസരം ചോദിച്ചു അങ്ങോട്ട് ചെന്നതല്ല, അതുകൊണ്ട് എന്റെ മരണം വരെ സിനിമയോട് സ്നേഹവും കടപ്പാടും ഉണ്ടായിരിക്കും. അന്നത്തെ സാഹചര്യത്തിൽ ഡയലോഗ് കാണാതെ പഠിച്ച് ഒറ്റ ടേക്കിൽ റെഡിയാക്കണം. അല്ലെങ്കിൽ അടുത്ത സിനിമയിൽ ചിലപ്പോൾ അവസരം കിട്ടില്ല, ആ സാഹചര്യം വെച്ച് നോക്കുമ്പോൾ ഇപ്പോഴത്തെ തലമുറയ്ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലെന്നും പൊന്നമ്മ ബാബു പറയുന്നു.

Share this story