ഇനി രാഷ്ട്രീയത്തിലേക്കില്ല ; വ്യക്തമാക്കി നടൻ ഭീമൻ രഘു

bheeman reghu

ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് നടൻ ഭീമൻ രഘു. തനിക്ക് രാഷ്ട്രീയക്കാരിൽ വേർതിരിവില്ലെന്നും എല്ലാവരെയും അറിയാമെന്നും നടൻ വ്യക്തമാക്കി.

രാഷ്ട്രീയം എനിക്ക് താൽപര്യമില്ലാത്ത വിഷയമാണ്. ഇക്കാര്യം അന്ന് തന്നെ പറഞ്ഞിരുന്നു. രണ്ട് ആര്‍ട്ടിസ്റ്റുകള്‍ നില്‍ക്കുന്നുണ്ട്, ചേട്ടന്‍ കൂടെ നിന്നാല്‍ നന്നായിരിക്കുമെന്നൊക്കെ പറഞ്ഞത് കൊണ്ടാണ് അന്ന് സമ്മതിച്ചത്. പതിമൂവായിരമോ മറ്റോ വോട്ട് പിടിക്കുകയും ചെയ്തു. പക്ഷെ രാഷ്ട്രീയം താല്‍പര്യമില്ലാത്ത കാര്യമാണ്.

രാഷ്ട്രീയക്കാരിൽ വേർതിരിവില്ല.എല്ലാവരേയും അറിയാം. കേരളത്തിന്റെ മുഖ്യമന്ത്രിയേയും തമിഴ്നാട് മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയെയുമൊക്കെ അറിയാം. ഷൂട്ടിങ്ങിന് പോകുമ്പോൾ ഇവരെയൊക്കെ പോയി കാണാറുണ്ട്. എന്നാൽ ഇതൊന്നും പാർട്ടിയുടെ ബേസിൽ അല്ല. ഒരു നടൻ എന്ന നിലയിലാണ്,- ഭീമൻ രഘു ഫിൽമീബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Share this story