പൊലീസ് വേഷത്തിൽ ഷൈൻ ടോം ചാക്കോ! 'ദി പ്രൊട്ടക്ടർ' തിയേറ്ററുകളിലേക്ക്

Tom Chacko shines as a police officer! 'The Protector' hits theaters
Tom Chacko shines as a police officer! 'The Protector' hits theaters

ഷൈൻ ടോം ചാക്കോ നായകനാകുന്ന ദി പ്രൊട്ടക്ടറിന്റെ റിലീസ് പോസ്റ്റർ പുറത്ത്. ചിത്രം  ജൂൺ 13 ന് പുറത്തിറങ്ങും. പൊലീസ് വേഷത്തിലാണ് ഷൈൻ എത്തുന്നത്. അമ്പാട്ട് ഫിലിംസിൻറെ ബാനറിൽ റോബിൻസ് മാത്യു നിർമ്മിച്ച് ജി എം മനു സംവിധാനം നി‍ർവഹിക്കുന്നതാണ് ചിത്രം.

'നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന ബൈബിൾ വാചകം ടാഗ് ലൈനാക്കിയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നത്. ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി നിൽക്കുന്ന ഷൈനിൻറെ ചിത്രമാണ് പോസ്റ്ററിലുണ്ടായിരുന്നത്. സഹ സംവിധായകനായി സിനിമയിലെത്തി, ചെറിയ വേഷങ്ങളിൽ നിന്നും നായക നടനിലേക്ക് ചുവടു മാറ്റിയ ഷൈൻ ഇതിനകം ഒട്ടേറെ വ്യത്യസ്ത വേഷങ്ങളിൽ സിനിമകളിൽ എത്തിയിട്ടുണ്ട്. ഇക്കുറിയും നായക വേഷത്തിൽ ഞെട്ടിക്കാനാണ് താരത്തിൻറെ വരവ് എന്നാണ് സൂചന.

tRootC1469263">

റിലീസ് അനൗൺസ്മെൻ്റ് പോസ്റ്ററിൽ സിനിമയിലെ പ്രധാന താരങ്ങളെയെല്ലാം കാണിച്ചിട്ടുണ്ട്. തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, മണിക്കുട്ടൻ, ശിവജി ഗുരുവായൂർ, ബോബൻ ആലംമൂടൻ, ഉണ്ണിരാജ, ഡയാന, കാജൽ ജോൺസൺ, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. അജേഷ് ആൻറണിയാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.

Tags