ഉദ്വേഗത്തോടെ പൊലീസ് ഡേ ടീസർ

PoliceDay
PoliceDay

പൊലീസ് ഡേ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. നടൻ ഷൈൻ ടോം ചാക്കോയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പ്രകാശനം ചെയ്തത്. തികഞ്ഞ ഉദ്വേഗത്തോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലറിന് സമൂഹ മാദ്ധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് അണിയറക്കാർ വ്യക്തമാക്കി. ഒരു പൊലീസ് കഥയുടെ എല്ലാ ത്രില്ലിംഗും ഈ ടീസറിൽ വ്യക്തമാക്കുന്നു.നന്ദു, ടിനി ടോം, പുതുമുഖം ഷാജി മാറഞ്ചൽ എന്നിവരാണ് ഈ രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന ഈ ചിത്രം സദാനന്ദ ഫിലിംസിന്റെ ബാനറിൽ സജുവൈദ്യരാണ് നിർമ്മിക്കുന്നത്.

ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മരണമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ഒരു പൊലീസ് സ്റ്റോറിയുടെ എല്ലാ ഉദ്വേഗവും സസ്പെൻസും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർടൈനറായി രിക്കും ഈ ചിത്രം. ടിനി ടോമാണ് ലാൽ മോഹൻ എന്ന ഇൻവസ്റ്റിഗേറ്റീവ് ഓഫീസറെ അവതരിപ്പിക്കുന്നത്.അൻസിബ ഹസ്സൻ, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി ശ്രീധന്യാ എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിലെ മുഖ്യ വേഷങ്ങളിലെത്തുന്നു.രചന – മനോജ്.ഐ. ജി. സംഗീതം – ഡിനുമോഹൻ.ഛായാഗ്രഹണം – ഇന്ദ്രജിത്ത്.എഡിറ്റിംഗ്- രാകേഷ് അശോക്.കലാസംവിധാനം – രാജു ചെമ്മണ്ണിൽ.
 

Tags