പ്ലാസ്റ്റിക് സര്‍ജറി ചെയ്തു കോലം പോയി ; ട്രോളിന് മറുപടിയുമായി നടി മൗനി റോയ്

mouni
mouni

അത്തരം അഭിപ്രായങ്ങള്‍ അവഗണിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് മൗനി ഇതിനെ തള്ളി.

പ്ലാസ്റ്റിക് സര്‍ജറി ചെയ്തു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ വലിയതോതില്‍ ട്രോള്‍ ചെയ്യപ്പെട്ട ബോളിവുഡ് നടി മൗനി റോയ് പ്രതികരണവുമായി രംഗത്ത് എത്തി. അടുത്തിടെ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന ട്രോളുകള്‍ സംബന്ധിച്ച് നടിയോട് ചോദിച്ചത്.

അത്തരം അഭിപ്രായങ്ങള്‍ അവഗണിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് മൗനി ഇതിനെ തള്ളി. മറ്റുള്ളവരെ ഓണ്‍ലൈനില്‍ ട്രോളുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ആളുകള്‍ക്ക് അവര്‍ പറയുന്ന കാര്യത്തോട് ഉത്തരവാദിത്വം വേണമെന്നും നടി കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ ആ കമന്റുകള്‍ വായിക്കാറില്ല. എല്ലാവരും അവരവരുടെ ജോലികള്‍ ചെയ്യുകയാണ്. എനിക്കെതിരായ ഇത്തരം പരാമര്‍ശങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറില്ല. മറ്റുള്ളവരെ ട്രോളാന്‍ വേണ്ടി ഒരു സ്‌ക്രീനിന് പിന്നില്‍ ഒളിച്ചിരിക്കുന്നവര്‍ക്ക് അതില്‍ സന്തോഷം കിട്ടുമെങ്കില്‍ അങ്ങനെയാകട്ടെ ' മൗനി റോയ്  പ്രതികരിച്ചു. 

Tags