സിനിമാ ബന്ധംവെച്ച് വോട്ട് വേണ്ടെന്നാണ് പിഷാരടി പറഞ്ഞത്; ധർമജൻ

Pisharody said he doesn't want to vote due to his film connections; Dharmajan

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്ക് വിജയാശംസ നേർന്ന് സുഹൃത്തും നടനുമായ ധർമജൻ ബോൾഗാട്ടി. സിനിമാ ബന്ധം വെച്ച് തനിക്ക് വോട്ട് വേണ്ടെന്നാണ് രമേഷ് പിഷാരടി പറഞ്ഞിരുന്നതെന്ന് ധർമജൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ധർമജൻ ബോൾഗാട്ടിയുടെ വാക്കുകൾ ഇങ്ങനെ:

പിഷാരടി എന്നോട് പറഞ്ഞത് സിനിമ ബന്ധം വെച്ച് എനിക്ക് വോട്ട് വേണ്ട… അപ്പൊ ഞാൻ പറഞ്ഞു,

“എടാ ഞാൻ നിന്നേക്കാൾ മുൻപ് നിയമസഭയിലേക്ക് മത്സരിച്ച ആളാണ്’’

പിന്നെ ഞാൻ അവിടെ വരാതിരുന്നാൽ ആളുകൾ ചോദിക്കുകയും ചെയ്യും, അവനെ കണ്ടില്ലല്ലോ അവനെവിടെയെന്ന്. എന്നിരുന്നാലും ഞങ്ങൾ നാദിർഷ, കോട്ടയം നസീർ, കലാഭവൻ ഷാജോൺ, കലാഭവൻ ജിന്റോ, ഹരി പി. നായർ.. ഞങ്ങൾ ഒരുമിച്ച് പാലക്കാട് എത്തി ഒരു സ്റ്റേജ് ഷോ ചെയ്തു, പൊളിച്ചടക്കി ഞങ്ങൾ തിരിച്ചുവന്നു.

നന്മയുള്ള ആത്മാർത്ഥതയുള്ള ദീർഘ വീക്ഷണമുള്ള രമേശ് പിഷാരടിയാകട്ടെ പാലക്കാടിന്റെ നായകൻ. സ്‌നേഹത്തോടെ പിഷൂന്റെ സ്വന്തം ധർമ്മജൻ ബോൾഗാട്ടി.
 

Tags