ഫോൺ നമ്പറും ലൊക്കേഷനും ഡാർക് വെബ്ബിൽ; ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ വിൽപനയ്ക്ക്, വൻ സുരക്ഷാവീഴ്ച
പലരുടെയും ഒരു ദിവസം തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ആയിരിക്കും. നമ്മുടെ എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണ ഒന്നാണ് ഇവ. എന്നാൽ ഈ വിവരങ്ങൾ ചോർത്തപ്പെടുന്നുണ്ടെങ്കിലോ ? അത്തരത്തിലുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ വൻ സുരക്ഷാവീഴ്ചയുണ്ടായതായിട്ടാണ് റിപ്പോർട്ട്. ഏകദേശം 1.75 കോടി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായാണ് സംശയിക്കുന്നത്. സൈബർ സെക്യൂരിറ്റി സ്ഥാപനമായ മാൽവെയർബൈറ്റ്‌സ് ആണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.
tRootC1469263">ഉപയോക്താക്കളുടെ ലൊക്കേഷൻ, ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോരുകയും ഇവ ഡാർക് വെബ്ബിൽ വിൽപനയ്ക്കായി പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പല ഉപയോക്താക്കൾക്കും അപ്രതീക്ഷിതമായി പാസ്‍വേഡ് റീസെറ്റ് ചെയ്യാനുള്ള മെയിലുകൾ ലഭിക്കുന്നത് ഹാക്കർമാർ അക്കൗണ്ടുകൾ കൈക്കലാക്കാൻ സജീവമായി ശ്രമിക്കുന്നതിന്റെ സൂചനയാണെന്ന് കരുതപ്പെടുന്നു. ഈ വിഷയത്തിൽ ഇൻസ്റ്റാഗ്രാമിൻ്റെ മാതൃ കമ്പനിയായ മെറ്റ ഇതുവരെ കൃത്യമായ സാങ്കേതിക വിശദീകരണം നൽകാൻ തയ്യാറായിട്ടില്ല എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സൈബർ വിദഗ്ധർ താഴെ പറയുന്ന മുൻകരുതലുകൾ ഉടൻ സ്വീകരിക്കാൻ നിർദ്ദേശിക്കുന്നു:
നിങ്ങളുടെ ഇൻസ്റ്റാഗ്രാം പാസ്‌വേഡ് അടിയന്തരമായി മാറ്റുക.
അക്കൗണ്ടിന് കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ ടു ഫാക്ടർ ഓതന്റിക്കേഷൻ (2FA) സംവിധാനം ഏർപ്പെടുത്തുക.
അക്കൗണ്ടിലെ ലോഗിൻ ആക്ടിവിറ്റി കൃത്യമായി പരിശോധിക്കുക.
മെയിലിലോ മെസ്സേജായോ വരുന്ന സംശയാസ്പദമായ ലിങ്കുകളിൽ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യാതിരിക്കുക.
നിങ്ങളുടെ വീടിന്റെ പ്രധാന വാതിലിന്റെ താക്കോൽ മോഷ്ടിക്കപ്പെട്ടാൽ ഉടൻ തന്നെ വീടിന്റെ പൂട്ട് മാറ്റുന്നതുപോലെ, ഈ സുരക്ഷാവീഴ്ചയുടെ പശ്ചാത്തലത്തിൽ നിങ്ങളുടെ അക്കൗണ്ട് പാസ്‌വേഡ് മാറ്റുന്നത് സുരക്ഷിതമായിരിക്കാൻ അത്യാവശ്യമാണ്.
.jpg)


