പെട്രോള്‍ ഹെഡ് ആക്ടർ പുരസ്‍കാരം ദുല്‍ഖറിന്

google news
sul
വാഹനങ്ങളോട് ഭ്രമമുള്ള അഭിനേതാക്കള്‍ക്ക് കൊടുക്കാറുള്ള പുരസ്‌കാരമാണ് പെട്രോള്‍ ഹെഡ് ആക്ടര്‍ പുരസ്കാരം. 

ബിബിസി ടോപ് ഗിയര്‍ മാഗസിന്‍ ഇന്ത്യയുടെ പുരസ്‌കാരം നേടി ദുല്‍ഖര്‍ സല്‍മാന്‍. ഈ വര്‍ഷത്തെ പെട്രോള്‍ ഹെഡ് ആക്ടറിനുള്ള അവാര്‍ഡാണ് ദുൽഖർ സ്വന്തമാക്കിയത്. 

വാഹനങ്ങളോട് ഭ്രമമുള്ള അഭിനേതാക്കള്‍ക്ക് കൊടുക്കാറുള്ള പുരസ്‌കാരമാണ് പെട്രോള്‍ ഹെഡ് ആക്ടര്‍ പുരസ്കാരം. 

ടോപ് ഗിയര്‍ മാഗസിന്‍റെ 40 പുരസ്കാരങ്ങളില്‍ ഒരെണ്ണം മാത്രമാണ് സിനിമാ താരങ്ങൾക്ക് നൽകുന്നത്. ഈ പുരസ്‌കാരമാണ് ദുൽഖർ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.

 മമ്മൂട്ടിയെ പോലെ തന്നെ കാറുകളോട് വലിയ ഭ്രമമുള്ളയാളാണ് മകൻ ദുൽഖറും. തൻ്റെ ഗ്യാരേജിലെ കാറുകൾ ഏതൊക്കെയാണെന്ന് തന്റെ യുട്യൂബ് ചാനലിലൂടെ ദുൽഖർ  പരിചയപ്പെടുത്തിയിരുന്നു. 

Tags