‘പെദ്ധി’യുടെ കേരളാ വിതരണാവകാശം സ്വന്തമാക്കി തിങ്ക് സ്റ്റുഡിയോസ്

peddi

 രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’യുടെ കേരളാ വിതരണാവകാശം തിങ്ക് സ്റ്റുഡിയോസ് സ്വന്തമാക്കി. ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകൾ കേരളത്തിലും തമിഴ്‌നാട്ടിലും തിങ്ക് സ്റ്റുഡിയോസ് ആണ് പ്രദർശനത്തിന് എത്തിക്കുന്നത്. 2026 ജൂൺ 4-ന് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും. ബുചി ബാബു സനയാണ് ചിത്രം രചിച്ച് സംവിധാനം ചെയ്യുന്നത്.

ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവയ്ക്ക് പ്രാധാന്യമുള്ള ഒരു ആക്ഷൻ ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. ടൈറ്റിൽ കഥാപാത്രമായ ‘പെദ്ധി’ക്കായി രാം ചരൺ നടത്തിയ ശാരീരിക മാറ്റങ്ങൾ ഇതിനോടകം ശ്രദ്ധേയമായിട്ടുണ്ട്. ജാൻവി കപൂർ നായികയാകുന്ന ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ ഒരു പ്രധാന വേഷത്തിലെത്തുന്നു. ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരും ചിത്രത്തിലുണ്ട്. ഓസ്കാർ ജേതാവ് എ.ആർ. റഹ്മാൻ ഈണം നൽകിയ ഗാനങ്ങൾ ഇതിനോടകം തന്നെ ചാർട്ട് ബസ്റ്ററുകളായി മാറിയിട്ടുണ്ട്. മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് പെദ്ധി എത്തുന്നത്.

Tags