ആഗോള റിലീസിനൊരുങ്ങി 'പെദ്ധി'
സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ 'പെദ്ധി' 2026 ജൂൺ 4 ന് ആണ് ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക.ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകൾ കേരളത്തിലും തമിഴ്‌നാട്ടിലും പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്.
മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, ഈ ചിത്രത്തിലൂടെ രാം ചരൺ ദേശീയ പുരസ്കാരം സ്വന്തമാക്കും എന്ന് പറഞ്ഞു കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ്, ചിത്രത്തിലെ ഒരു നിർണായക വേഷം ചെയ്യുന്ന കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ.
ചിത്രത്തിന്റെ പ്രൊമോഷൻ്റെ ഭാഗമായി നടത്തിയ മാധ്യമ അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവെച്ചത്. പെദ്ധിക്ക് അതിശയകരമായ ഒരു കഥയുണ്ട് എന്നും ഇതിലെ തൻ്റെ കഥാപാത്രം മികച്ചതാണ് എന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു ശക്തമായ സിനിമയുടെ ഭാഗമായതിൽ താൻ ഏറെ സന്തുഷ്ടനാണെന്നും അദ്ദേഹം പറയുന്നു.
.jpg)

