കുഞ്ഞിന്റെ നൂലുകെട്ട് ആഘോഷമാക്കി പേളിയും ശ്രീനിഷും

google news
perley

മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും രണ്ടാമത്തെ കുഞ്ഞിന്റെ നൂലുകെട്ട് ആഘോഷകരമാക്കി. നിതാര ശ്രീനിഷ് എന്നാണ് കുഞ്ഞിന് പേര് ഇട്ടിരിക്കുന്നത്.
പേളി തന്നെയാണ് നൂലുകെട്ടിന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ചത്. 'ഇന്ന് ഞങ്ങളുടെ കുഞ്ഞുമാലാഖക്ക് 28 ദിവസം തികഞ്ഞു. ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു, നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും വേണം' എന്ന് കുറിച്ചുകൊണ്ടാണ് പേളി ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.


ജനുവരി 13നായിരുന്നു പേളി കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുഞ്ഞാണ് പിറന്നതെന്ന് ശ്രീനിഷ് ഇന്‍സ്റ്റാ?ഗ്രാമിലൂടെയാണ് ആരാധകരെ അറിയിച്ചത്. 2021 മാര്‍ച്ച് 20നാണ് പേളിക്കും ശ്രീനിഷിനും ആദ്യ കുഞ്ഞ് നില പിറന്നത്. മകളുടെ വിശേഷങ്ങളും കുടുംബത്തെക്കുറിച്ചുമൊക്കെ സാമൂഹികമാധ്യമത്തിലൂടെ നിരന്തരം പങ്കുവെക്കുന്നയാളാണ് പേളി മാണി.

Tags