മമ്മൂട്ടി-മോഹൻലാൽ ചിത്രം ‘പാട്രിയറ്റ്’ ചിത്രീകരണം പൂർത്തിയായി

Patriot

 കൊച്ചി: മലയാള സിനിമയിലെ ഇതിഹാസ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് സ്ക്രീനിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘പാട്രിയറ്റി’ന്റെ ചിത്രീകരണം പൂർത്തിയായി. ‘ടേക്ക് ഓഫി’നും ‘മാലിക്കി’നും ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു വർഷത്തിലേറെ നീണ്ടുനിന്ന വിവിധ ഷെഡ്യൂളുകൾക്കൊടുവിലാണ് കൊച്ചിയിൽ പാക്കപ്പായത്.

tRootC1469263">

ലോകമെമ്പാടുമുള്ള ലൊക്കേഷനുകൾ രാജ്യാന്തര നിലവാരത്തിലുള്ള ഒരു സ്പൈ പൊളിറ്റിക്കൽ ത്രില്ലറായാണ് ‘പാട്രിയറ്റ്’ അണിയറയിൽ ഒരുങ്ങുന്നത്. ശ്രീലങ്കയിൽ ആരംഭിച്ച ചിത്രീകരണം അസർബൈജാൻ, ഡൽഹി, ഹൈദരാബാദ്, ഷാർജ, ലഡാക്ക്, ലണ്ടൻ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായാണ് പൂർത്തിയാക്കിയത്. മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചുള്ള പ്രധാന രംഗങ്ങൾ അവസാന ഷെഡ്യൂളിൽ കൊച്ചിയിലാണ് ചിത്രീകരിച്ചത്.

വൻതാരനിരയും സാങ്കേതിക മികവും മമ്മൂട്ടിക്കും മോഹൻലാലിനും പുറമെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നീ വൻ താരനിരയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. രേവതി, ദർശന രാജേന്ദ്രൻ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. മഹേഷ് നാരായണൻ തന്നെ തിരക്കഥ ഒരുക്കിയ ചിത്രത്തിന് സുഷിൻ ശ്യാമാണ് സംഗീതം നൽകുന്നത്. മനുഷ് നന്ദന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ വലിയ പ്രത്യേകതയാണ്.

റിലീസ് ഉടൻ 2008-ൽ പുറത്തിറങ്ങിയ ‘ട്വന്റി 20’ക്ക് ശേഷം സൂപ്പർതാരങ്ങൾ മുഴുനീള വേഷങ്ങളിൽ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പാട്രിയറ്റിനുണ്ട്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഉടൻ ആരംഭിക്കും. 2026 ഏപ്രിലിൽ വിഷു റിലീസായി ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തുമെന്നാണ് സൂചന. ആന്റോ ജോസഫ് ഫിലിം കമ്പനിയും കിച്ചപ്പു ഫിലിംസും ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്.

Tags