തമിഴ് ചിത്രം പത്ത് തലയിലെ പുതിയ മലയാളം പോസ്റ്റർ പുറത്തിറങ്ങി

sdh


നടന്മാരായ സിലംബരസൻ ടി.ആർ, ഗൗതം കാർത്തിക് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന വരാനിരിക്കുന്ന തമിഴ് ചിത്രം പത്ത് തല മാർച്ച് 30 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. സിനിമയിലെ പുതിയ മലയാളം പോസ്റ്റർ പുറത്തുവിട്ടു

2017ൽ പുറത്തിറങ്ങിയ കന്നഡ ചിത്രമായ മഫ്തിയുടെ റീമേക്കാണ് പത്തു തല. ഒബെലി എൻ കൃഷ്ണയാണ് വരാനിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. കന്നഡ പതിപ്പിൽ ശിവരാജ്കുമാർ അവതരിപ്പിച്ച കഥാപാത്രത്തെയാണ് സിലംബരശൻ അവതരിപ്പിക്കുക.

ജയന്തിലാൽ ഗാഡയും കെ ഇ ജ്ഞാനവേൽരാജയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗൗതം കാർത്തിക്, പ്രിയ ഭവാനി ശങ്കർ, ഗൗതം വാസുദേവ് ​​മേനോൻ, കലൈയരശൻ, ടീജയ് അരുണാസലം എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ ആർ റഹ്മാൻ സംഗീതവും ഫറൂക്ക് ജെ ബാഷയുടെ ഛായാഗ്രഹണവും നിർവ്വഹിക്കുന്ന പത്തു തലയുടെ എഡിറ്റിംഗ് പ്രവീൺ കെ എൽ നിർവഹിക്കുന്നു.
 

Share this story