"പാതിരക്കാറ്റ് " വീഡിയോ ഗാനം പുറത്തിറങ്ങി

pathirakatt

സന നിയ പ്രൊഡക്ഷൻ ഹൗസിന്റെ  ബാനറിൽ നജീബ് മടവൂർ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്ത "പാതിരാക്കാറ്റ് " എന്ന ചിത്രത്തിലെ വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ റിലീസ് ചെയ്തു.
വിജയരാജ് എഴുതി റെജിമോൻ സംഗീതം പകർന്ന് ജനനി എസ് വി ആലപിച്ച "പേസുകിറായ് നീ വാൻ മഴയായ്....." എന്നാരംഭിക്കുന്ന 
ഗാനമാണ് റിലീസായത്.

തമിഴ് നടൻ ശ്രീറാം കാർത്തിക് നായകനാവുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ ആവണി ഷാരോൺ സഹിം എന്നിവർ നായികമാരാവുന്നു.ഷാജു നവോദയ, ഷിനോജ് വർഗീസ്, നിർമ്മൽ പാലാഴി, ശിവാജി ഗുരുവായൂർ സന്തോഷ് കീഴാറ്റൂർ, രഞ്ജി കങ്കോൽ, രശ്മി ബോബൻ, ഐശരൃ ആമി,ആര്യ,നന്ദന   എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷാഹുഷാ ഛായാഗ്രഹണം നിർവഹിക്കുന്നു. കെ സി അഭിലാഷ്, പ്രവീൺ എന്നിവരുടെ വരികൾക്ക് റെജിമോൻ സംഗീതം പകരുന്നു.
ആലാപനം- ജാസ്സി ഗിഫ്റ്റ്, രഞ്ജിത്ത് ജയറാം,എഡിറ്റിംഗ്-സജിത്ത് എൻ എസ്.പ്രൊഡക്ഷൻ കൺട്രോളർ- ഷൗക്കത്ത് മന്നലാംകുന്ന്,ആർട്ട്-രാജേഷ് കെ ആനന്ദ്, മേക്കപ്പ്-റോനിഷ, വസ്ത്രലങ്കാരം- രാജശ്രീ ബോളിവുഡ്,സജിത്ത് മുക്കം,സന്ദീപ് തിരൂർ, ബിജിഎം-സിബു സുകുമാരൻ,സ്റ്റിൽസ്- രതീഷ് പാലത്ത്,അസോസിയേറ്റ് ഡയറക്ടർ-സുമീന്ദ്ര നാഥ്,സംഘട്ടനം-ബ്രൂസിലി രാജേഷ്, നൃത്തം-കിരൺ, മൻസൂർ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-പ്രശാന്ത് കക്കോടി,
പ്രൊഡക്ഷൻ മാനേജർ-ശ്രീനി ആലത്തിയൂർ മൃദുൽ.
 മാർക്കറ്റിംങ്-അഫ്സൽ അഫിസ്.

കോഴിക്കോട് മുക്കം, കോയമ്പത്തൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഫാമിലി സസ്പെൻസ് ത്രില്ലർ  സിനിമയായ  "പാതിരക്കാറ്റ് " ഫെബ്രുവരി 24-ന് മൂവി മാർക്ക് പ്രദർശനത്തിനെത്തിക്കുന്നു. പി ആർ ഒ-എ എസ് ദിനേശ്.

Share this story