പടക്കളം ഒ.ടി.ടി റീലീസ് തിയതി പുറത്ത്


സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രമാണ് പടക്കളം. ഇപ്പോഴിതാ സിനിമയുടെ ഒ.ടി.ടി റീലീസ് തിയതി പുറത്ത് വന്നിരിക്കുകയാണ്. ജൂൺ പത്തിന് ചിത്രം ജിയോ ഹോട്ട് സ്റ്ററിലൂടെ സ്ട്രീമിങ് ആരംഭിക്കും.
കുട്ടികളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ത്രില്ലടിപ്പിക്കുന്ന ക്ലീൻ എന്റർടെയ്നറാണ് നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ‘പടക്കളം’. പേര് സൂചിപ്പിക്കുന്നത് പോലെ ആദ്യാവസാനം ഒരു ഗെയിം മോഡിലാണ് പടക്കളം കഥ പറയുന്നത്. മേയ് എട്ടിനാണ് പടക്കളം തിയേറ്ററുകളിലെത്തിയത്. ഫാന്റസി കോമഡി ചിത്രമായ പടക്കളത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സാഫ്, അരുൺ അജികുമാർ, യൂട്യൂബർ അരുൺ പ്രദീപ്, നിരഞ്ജന അനൂപ്, ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും വിജയ് സുബ്രഹ്‌മണ്യവും ചേർന്നാണ് നിർമാണം.