‘എനിക്ക് അഭിപ്രായം പറയാൻ പേടിയില്ല’; സിനിമയിൽ നേരിട്ട തിരിച്ചടികളെക്കുറിച്ച് പാർവതി തിരുവോത്ത്
സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ സിനിമാ മേഖലയിൽ നിന്ന് മാറ്റിനിർത്തപ്പെടുമെന്ന സാഹചര്യം നേരിട്ടതായി നടി പാർവതി തിരുവോത്ത്. അഭിപ്രായങ്ങൾ തുറന്നുപറയാനുള്ള തന്റെ സ്വഭാവം കരിയറിൽ വെല്ലുവിളികൾ സൃഷ്ടിച്ചിരുന്നുവെന്നും എന്നാൽ അതിനിടയിലും മലയാളി പ്രേക്ഷകർ നൽകിയ പിന്തുണ വലിയ കരുത്തായിരുന്നുവെന്നും താരം പറഞ്ഞു.
തന്നെ സംബന്ധിച്ചിടത്തോളം പ്രേക്ഷകരുമായുള്ള ബന്ധം വളരെ ആഴത്തിലുള്ളതാണെന്നാണ് പാർവതി വ്യക്തമാക്കിയത്. വിമർശനങ്ങളും ട്രോളുകളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും പ്രേക്ഷകരുടെ പിന്തുണയാണ് തന്റെ കരിയറിനെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിച്ചതെന്നും താരം പറഞ്ഞു. സിനിമയിൽ ഏകദേശം രണ്ട് പതിറ്റാണ്ടായി തുടരുന്ന തന്റെ യാത്രയിൽ ഈ ബന്ധത്തിന് വലിയ പ്രാധാന്യമുണ്ടെന്നും പാർവതി കൂട്ടിച്ചേർത്തു.
അതേസമയം, ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിലൂടെ പാർവതി ആദ്യമായി പൊലീസ് വേഷത്തിലെത്തിയതും ഇപ്പോൾ ചർച്ചയാകുകയാണ്. ചിത്രം ഒക്ടോബർ 9ന് നെറ്റ്ഫ്ലിക്സിൽ എത്താനിരിക്കെയാണ് താരത്തിന്റെ പുതിയ പ്രതികരണവും ശ്രദ്ധ നേടുന്നത്.
.jpg)


