ഏറെ നാളുകളായുള്ള ഒരു സ്വപ്നം പൂവണിഞ്ഞു; സന്തോഷം പങ്കുവെച്ച് പാർവതി വിജയ്

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരങ്ങളിലൊരാളാണ് പാര്‍വതി വിജയ്. കുടുംബവിളക്കില്‍ ശീതള്‍ എന്ന കഥാപാത്രത്തെയായിരുന്നു പാര്‍വതി അവതരിപ്പിച്ചത്. പരമ്പര മുന്നേറുന്നതിനിടയിലായിരുന്നു പാര്‍വതി വിവാഹിതയായത്.
വിവാഹത്തോടെയായി അഭിനയത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു താരം. അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയിലൂടെയായി പാര്‍വതിയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ട്. അടുത്തിടെയായിരുന്നു പാര്‍വതിക്കും അരുണിനും കൂട്ടായി മകളെത്തിയത്.ഇപ്പോളിതാ താരങ്ങള്‍ ഒരു വീട് സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ്.
പുതിയ വീടിന്റെ പാല് കാച്ചൽ ചടങ്ങിന്റെ വിശേഷങ്ങൾ പാർവതി തന്നെയാണ് തന്റെ യുട്യൂബ് ചാനൽ വഴി പ്രേക്ഷകരിലേക്ക് എത്തിച്ചത്. 'വലിയ ആഡംബരങ്ങളൊന്നുമില്ലാത്ത ചെറിയൊരു വീടാണ്. രണ്ട് ബെഡ് റൂമുള്ളൊരു വീടാണ്. ഭയങ്കര സന്തോഷത്തിലാണ് ഞങ്ങള്‍. എന്താണ് പറയേണ്ടതെന്നറിയില്ല', അരുണും പാര്‍വതിയും പുതിയ വീഡിയോയിൽ പറയുന്നു.
ഞങ്ങളൊരു വീട് മേടിച്ചു എന്നത് വിശ്വസിക്കാനാവുന്നില്ലയെന്നാണ് പാര്‍വതി പറഞ്ഞത്. ഗണപതി ഹോമം നടത്തിയശേഷമാണ് മറ്റ് ചടങ്ങുകളും പാല് കാച്ചലുമെല്ലാം നടത്തിയത്. അനിയത്തിയുടെ സന്തോഷത്തില്‍ പങ്കുചേരാനായി മൃദുലയും യുവയും എത്തിയിരുന്നു.