ചിരി പൂരവുമായി പരിവാർ തിയേറ്ററുകളിൽ

Jagadish, Indrans, in the lead role; 'Parivar' first look is here
Jagadish, Indrans, in the lead role; 'Parivar' first look is here

ഒരു കുടുംബത്തിൽ നടക്കുന്ന ട്രാജഡിയും അതേ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും ശുദ്ധഹാസ്യത്തിൽ അവതരിപ്പിക്കുന്ന ജഗദീഷ് ,ഇന്ദ്രൻസ് കോംബോയിൽ പുറത്തിറങ്ങിയ പരിവാർ. മനുഷ്യന്റെ ഉള്ളിലുള്ള സ്വാർത്ഥതയെ രസകരമായാണ് ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. പണത്തിന് വേണ്ടി സ്വന്തം അച്ഛന്റെ മരണം കാത്ത് നിക്കുന്ന മക്കൾ ,ഇതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.ഒരു ബ്ലാക്ക് ഹ്യൂമർ ജോണറിലാണ് പടം മുന്നോട്ട് പോകുന്നത്.ചിത്രം കാണുമ്പോൾ തമാശയാണെങ്കിലും അതിനുള്ളിൽ എവിടെയോ മനുഷ്യന്റെ സ്വാർത്ഥത എന്നൊക്കെ പറയുന്ന ഒരവസ്ഥയുടെ വളരെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട് സിനിമ.ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി കെ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

ഒരു ഓട്ടം തുള്ളൽ പോലെ സറ്റയറായിട്ടാണ് ചിത്രം എടുത്തു വെച്ചിരിക്കുന്നത്.അത് കൊണ്ട് തന്നെ ആ ഒരു ടൂളിനെ ഈ സിനിമയിലെ ഒരുപാട്ടിൽ ഉപയോ​ഗിച്ചിട്ടുണ്ട്. ശരിക്കും അത് കേട്ട് കഴിഞ്ഞാൽ കുഞ്ചൻ നമ്പ്യാർ എഴുതിയതാണെന്ന തോന്നൽ പ്രേക്ഷകന് ഉണ്ടാകുന്നുണ്ട്.

ജഗദീഷ്, ഇന്ദ്രൻസ് തുടങ്ങിയവരെക്കൂടാതെ പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ്, സോഹൻ സീനുലാൽ, പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, അശ്വന്ത് ലാൽ, ഹിൽഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ശോഭന വെട്ടിയാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു മുഴുനീള കോമഡി ചിത്രമാണ് പരിവാർ.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അൽഫാസ് ജഹാംഗീർ ആണ്. പ്രണയം, ഖൽബ്, ഗോളം, യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള, കിണർ, കേണി തുടങ്ങി ഏഴോളം സിനിമകൾ നിർമിച്ച സൗത്ത് ഇന്ത്യയിലെ പ്രമുഖ സിനിമ നിർമാണ കമ്പനിയാണ് ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ബിജിബാൽ ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്.പ്രൊഡക്ഷൻ കൺട്രോളർ-സതീഷ് കാവിൽ കോട്ട, കല-ഷിജി പട്ടണം, വസ്ത്രലങ്കാരം-സൂര്യ രാജേശ്വരീ, മേക്കപ്പ്-പട്ടണം ഷാ, എഡിറ്റർ-വിഎസ് വിശാൽ, ആക്ഷൻ-മാഫിയ ശശി, സൗണ്ട് ഡിസൈൻ-എം ആർ കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ ജി രജേഷ് കുമാർ, അസോസിയേറ്റ് ഡയറക്ടർ-സുമേഷ് കുമാർ, കാർത്തിക്, അസിസ്റ്റൻ്റ് ഡയറക്ടർ-ആന്റോ,പ്രാഗ് സി,സ്റ്റിൽസ്-രാംദാസ് മാത്തൂർ, വിഎഫ്എക്സ്-പ്രോമൈസ് ഗോകുൽവിശ്വം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ശിവൻ പൂജപ്പുര. .പി ആർ ഒ -എ എസ് ദിനേശ്,വാഴൂർ ജോസ്, അരുൺ പൂക്കാടൻ. അഡ്വടൈസ്‌മെന്റ് -ബ്രിങ് ഫോർത്ത്.

Tags