പരാശക്തി’ ബോക്സ് ഓഫീസിൽ തളരുന്നോ?

Parasakthi


 ശിവകാര്‍ത്തികേയൻ നായകനായെത്തിയ സുധ കൊങ്കര സംവിധാനം ചെയ്ത പരാശക്തി തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ജനുവരി 10ന് പുറത്തിറങ്ങിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ നല്ല പ്രതികരണമാണ് ലഭിച്ചത്. 1960കളിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ നടന്ന പ്രക്ഷോഭങ്ങളാണ് സിനിമയുടെ പ്രമേയം. സംഭവങ്ങളെ വളരെ നന്നായി അവതരിപ്പിച്ചതിന് ചിത്രത്തിന് വളരെയധികം പ്രശംസ നേടി. ചിത്രത്തിന് ഇതുവരെ മികച്ച കളക്ഷനാണ് നേടാനായത്.

tRootC1469263">

സാക്നിൽക്കിന്റെ ബോക്സ് ഓഫീസ് റിപ്പോർട്ട് അനുസരിച്ച്, ആദ്യ ദിനം ‘പരാശക്തി’ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. 12.5 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ശനിയാഴ്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചു. സാമൂഹിക-രാഷ്ട്രീയപരമായ കാര്യങ്ങള്‍ പറയുന്നതിനൊപ്പം കുടുംബ പ്രേക്ഷകര്‍ക്ക് വിനോദത്തിനുള്ള ഘടകങ്ങളും ചിത്രത്തിലുണ്ട്. എന്നാല്‍ ഞായറാഴ്ച ചിത്രത്തിന് കളക്ഷൻ കുത്തനെ കുറഞ്ഞു. 10.1 കോടി രൂപ മാത്രമാണ് നേടാനായത്.


തിങ്കളാഴ്ച ചിത്രം 3 കോടി രൂപ കളക്ഷൻ നേടി. ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദമാണ് കളക്ഷനില്‍ ഇടിവുണ്ടാക്കിയത്. ഇതിന്റെ ഫലമായി തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Tags