പരാശക്തി നാളെ തന്നെ തിയറ്ററുകളിലെത്തും

Parasakthi

സിനിമയുടെ റിലീസ് തീയതിയുമായി ബന്ധപ്പെട്ടു ചില സംശയങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു.

സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന സിനിമ ഒരു പീരീഡ് പശ്ചാത്തലത്തില്‍ ആക്ഷന്‍ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. സിനിമയുടെ റിലീസ് തീയതിയുമായി ബന്ധപ്പെട്ടു ചില സംശയങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു. സെന്‍സര്‍ ബോര്‍ഡ് പരാശക്തിക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ സിനിമയുടെ റിലീസ് വൈകും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോഴിതാ ഈ സംശയങ്ങള്‍ക്കെല്ലാം അവസാനമായിരിക്കുകയാണ്.

tRootC1469263">

ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഒടുവില്‍ പുറത്തുവന്നിരിക്കുകയാണ്. യുഎ സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 42 മിനിട്ടാണ് സിനിമയുടെ റണ്‍ ടൈം. നാളെ തന്നെ ചിത്രം പുറത്തിറങ്ങും. സിനിമയുടെ അഡ്വാന്‍സ് ബുക്കിങ്ങുകള്‍ എല്ലായിടത്തും ഉടനെ ആരംഭിക്കും. രാവിലെ 9 മണി മുതലാണ് പരാശക്തിയുടെ ഷോ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നത്.

Tags