തമിഴ്‌നാട് ബോക്സ് ഓഫീസിൽ കുതിച്ച് ‘പരാശക്തി’
ശിവകാർത്തികേയൻ നായകനായി എത്തിയ ‘പരാശക്തി’ തമിഴ്‌നാട് ബോക്സ് ഓഫീസിൽ നിർണ്ണായകമായ ഒരു നാഴികക്കല്ലിന് അരികിലെത്തി നിൽക്കുകയാണ്. നിലവിലെ കണക്കുകൾ പ്രകാരം തമിഴ്‌നാട്ടിൽ നിന്ന് മാത്രം ചിത്രം 46.1 കോടി രൂപ നേടിക്കഴിഞ്ഞു. ഇനി വെറും നാല് കോടി രൂപ കൂടി നേടിയാൽ തമിഴ്‌നാട്ടിൽ നിന്ന് മാത്രം 50 കോടി ക്ലബ്ബിൽ ഇടം പിടിക്കാൻ സിനിമയ്ക്ക് സാധിക്കും. വിജയ് ചിത്രം ‘ജനനായകൻ’ റിലീസ് മാറ്റിവെച്ചത് പരാശക്തിക്ക് കൂടുതൽ സ്ക്രീനുകൾ ലഭിക്കാൻ കാരണമായെങ്കിലും, ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം ഒരു വൻ കുതിപ്പ് നടത്താൻ ചിത്രത്തിന് ഇനിയും സാധിക്കേണ്ടതുണ്ട്.
tRootC1469263">ആഗോള ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നത്. പ്രമുഖ ട്രാക്കർമാരായ സാക്നിൽക്കിന്റെ കണക്ക് പ്രകാരം ഇതിനോടകം 75.75 കോടി രൂപ ആഗോളതലത്തിൽ പരാശക്തി സ്വന്തമാക്കിയിട്ടുണ്ട്. റിലീസ് ദിനത്തിൽ തമിഴ്‌നാട്ടിൽ നിന്ന് മാത്രം 12.5 കോടി രൂപ നേടിക്കൊണ്ട് മികച്ച തുടക്കമായിരുന്നു ചിത്രം കുറിച്ചത്. സുധ കൊങ്കരയുടെ സംവിധാന മികവും ശിവകാർത്തികേയന്റെ താരമൂല്യവും ചിത്രത്തിന് വിദേശ വിപണികളിലും ഗുണകരമായിട്ടുണ്ട്.
.jpg)


