ജയസൂര്യയുടെ 'ഓപ്പറേഷൻ ത്രാൾ'; കാസ്റ്റിങ് കോളിന് പാൻ ഇന്ത്യൻ റീച്ച്

operation trial

 ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ഓപ്പറേഷൻ ത്രാൾ' സിനിമയുടെ ഭാഗമാകാൻ ഒട്ടേറെ ആവശ്യക്കാര്‍. ഇതോടെ സിനിമയുടെ കാസ്റ്റിങ് കോളിനായി ആരംഭിച്ച ജി മെയിൽ ഹാങ്ങായി. ചിത്രത്തിന്‍റെ ഒഫീഷ്യൽ ടൈറ്റിൽ അടുത്തിടെ പുറത്തുവന്നതിന് പിന്നാലെയാണ് കാസ്റ്റിങ് കോള്‍ വിളിച്ചിരുന്നത്. പാൻ ഇന്ത്യൻ റീച്ചാണ് നിമിഷ നേരം കൊണ്ട് കാസ്റ്റിങ് കോളിന് ലഭിച്ചത്.

സംഗീത സംവിധായകൻ രതീഷ് വേഗ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഗുഡ്‌വിൽ എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് നി‍ർമ്മിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം ജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടൽ പ്രമേയമായാണ് എത്തുന്നതെന്നാണ് സൂചന. പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലാണ് വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. ഈ വർഷം ക്രിസ്മസ് റിലീസായാണ് ചിത്രമെത്താനൊരുങ്ങുന്നത്.

ചിത്രത്തിൽ അഭിനയിക്കുന്നതിനായി ഹിന്ദി ഭാഷ സംസാരിക്കുന്ന 25-നും 30-നും ഇടയിൽ പ്രായമുള്ള യുവാക്കളെയാണ് വിളിച്ചിരുന്നത്. ഇന്നായിരുന്നു അപേക്ഷിക്കുന്നതിനായുള്ള അവസാന തീയതിയായി അറിയിച്ചിരുന്നത്. എന്നാൽ കാസ്റ്റിങ് കോളിലേക്ക് ഒട്ടേറെ ആവശ്യക്കാരുടെ മെയിൽ എത്തിയതോടെയാണ് ജി മെയിൽ ഹാങ്ങായത്. operationtralcasting@gmail.com എന്ന മെയിൽ ഐഡിയാണ് കാസ്റ്റിങ് കോള്‍ പോസ്റ്ററിൽ നൽകിയിരുന്നത്. ബോംബെ, ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങി ഇന്ത്യയുടെ പല ഭാഗത്തുനിന്നും ആയിരക്കണക്കിന് മെയിലാണ് കാസ്റ്റിങ് കോളിനായി പലരിൽ നിന്നായി എത്തിയത്. ഇതോടെയാണ് മെയിൽ ഹാങ്ങാകാൻ ഇടയായതെന്നും പകരം സംവിധാനമായി ഒരു വാട്സാപ്പ് നമ്പർ ലഭ്യമാക്കിയതായും അണിയറപ്രവർത്തകർ അറിയിച്ചു.

ഒരു ഹൈ-ഒക്ടേൻ ആക്ഷൻ ത്രില്ലറായെത്തുന്ന ചിത്രം ജയസൂര്യയുടെ കരിയറിലെ തന്നെ ഏറെ കരുത്തുറ്റ വേഷമാകും എന്നാണ് ലഭിക്കുന്ന സൂചനകള്‍. മലയാളത്തിലെ ശ്രദ്ധേയരായ ടെക്നീഷ്യന്മാർ ഒന്നിക്കുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളുടെ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. ജമ്മു, പുൽവാമ, ലഡാക്ക്, ഉത്തരാഖണ്ഡ്, നൈനിറ്റാൾ, ഡെറാഡൂൺ, കശ്മീർ, ഡൽഹി, കോയമ്പത്തൂർ, കൊച്ചി, മലപ്പുറം, പൊന്നാനി, പാലക്കാട് ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
തിരുവനന്തപുരത്ത് ബാറിനു മുന്നിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റു; ഒരാള്‍ കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് ബാറിനു മുന്നിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. കൊല്ലം സ്വദേശി സനോജിനാണ് കുത്തേറ്റത്. മെഡിക്കൽ കോളേജിനു മുന്നിലെ ബാറിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ മെഡിക്കൽ കോളേജ് സ്വദേശി കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപിച്ച ശേഷം ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം പിന്നീട് കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. വയറ്റിൽ കുത്തേറ്റ സനോജിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സനോജിൻ്റെ പരുക്ക് ഗുരുതരമല്ല.

സംഘർഷത്തിനിടെ സനോജിന്റെ വയറിനാണ് കുത്തേറ്റത്. കത്തിയോ മറ്റേതെങ്കിലും മൂർച്ചയുള്ള വസ്തുവോ ഉപയോഗിച്ചുള്ള കുത്തേറ്റതാണോ എന്ന് സംശയമുണ്ടെങ്കിലും, പൊലീസ് ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Tags