‘പള്ളിച്ചട്ടമ്പി’യുടെ റിലീസ് തീയതി പുറത്ത്
ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പീരിയഡ് ആക്ഷൻ ഡ്രാമ ‘പള്ളിച്ചട്ടമ്പി’യുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഏപ്രിൽ 10ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.
1950-60 കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിൽ തികച്ചും വ്യത്യസ്തമായ ലുക്കിലാണ് ടൊവിനോ തോമസ് എത്തുന്നത്. എസ്. സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തമിഴ് ചിത്രം ഡ്രാഗണിലൂടെ ശ്രദ്ധേയയായ കയാദു ലോഹറാണ് ചിത്രത്തിലെ നായിക. വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
വേൾഡ് വൈഡ് ഫിലിംസിന്റെയും സി ക്യൂബ് ബ്രോസ് എന്റർടൈൻമെന്റിന്റെയും ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോളിവുഡിലെ ഹിറ്റ് സംഗീത സംവിധായകൻ ജേക്സ് ബിജോയ് ആണ് സംഗീതം നിർവ്വഹിക്കുന്നത്. ടിജോ ടോമി ക്യാമറയും രാജേഷ് മേനോൻ കലാസംവിധാനവും നിർവ്വഹിക്കുന്നു.
.jpg)


