‘പാൽപായസം @ ഗുരുവായൂർ’ ചിത്രീകരണത്തിന് തുടക്കമായി

palpayasam
palpayasam

കാർത്തിക് ശങ്കറും ഗോകുലം ഗോപാലനും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘പാൽപായസം @ ഗുരുവായൂർ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ശ്രീകൃഷ്ണജയന്തി ദിനത്തിൽ ആരംഭിച്ചു. വിജീഷ് മണിയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത്.

ഗുരുവായൂരിൽ നടന്ന പൂജ സ്വിച്ചോൺ ചടങ്ങിൽ ഗോകുലം ഗോപാലനും ജലജ ഗോപാലനും ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഗുരുവായൂർ ദേവസ്വം മെമ്പർ മനോജ് ബി. നായർ പൂജിച്ച സ്ക്രിപ്റ്റ് സംവിധായകൻ വിജീഷ് മണിയ്ക്ക് കൈമാറി.

tRootC1469263">

ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ആദ്യ ക്ലാപ്പടിച്ചു. മൗനയോഗി ഹരിനാരായണ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരുവായൂർ മുനിസിപ്പൽ ചെയർമാൻ കൃഷ്ണദാസ്, രതീഷ് ‘വേഗ’, ജയരാജ് വാര്യർ, ഗിരീഷ് കൊടുങ്ങല്ലൂർ, സുരേന്ദ്രൻ, ഉദയശങ്കരൻ, സുജിത്ത് മട്ടന്നൂർ, ശ്രീജിത്ത് ഗുരുവായൂർ, ബാബു ഗുരുവായൂർ, സജീവൻ നമ്പിയത്ത്, രവിചങ്കത്ത്, കമാൽ, ശോഭാ ഹരിനാരായൺ, ലൈന നായർ, മുകേഷ് ലാൽ ഗുരുവായൂർ, ഷഫീഖ്, അച്ചുതൻ, പ്രാർത്ഥന പ്രശാന്ത് എന്നിവരും ചടങ്ങിൽ ആശംസകൾ നേർന്നു.

Tags