'പൈതലാട്ടം' ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു


വിബിൻ എൻ വേലായുധൻ സംവിധാനം ചെയ്യുന്ന കുടുംബ പശ്ചാത്തലത്തിൽ ശക്തമായ കഥ പറയാൻ 'പൈതലാട്ടം'. ചിത്രത്തിൽ ധന്യ അനന്യയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.
എസ് എൽ മീഡിയയുടെയും ഐശ്വര്യമൂവി മേക്കേഴ്‌സിന്റെയും ബാനറിൽ ശ്രീജിത്ത് ലാൽ പിറവം, അഡ്വ എം നവാസ് എന്നിവർ ചേർന്നാണ് പൈതലാട്ടം നിർമിക്കുന്നത്. വിബിൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും. മിഥുൻ ചമ്പു, വേദാമിത്ര രാമൻ, ചേർത്തല ജയൻ, അപ്പുണ്ണി ശശി, സുനിൽ സുഗത, പ്രതാപൻ അരുൺകുമാർ പാവുംബ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. മെയ് രണ്ടാം വാരം ചിത്രം തിയേറ്ററുകളിൽ എത്തും.
ക്യാമറ- മിഥുൻ ചെമ്പകശ്ശേരി, എഡിറ്റിംഗ്- വിനയൻ, സംഗീതം- ലീല എൽ ഗിരീഷ് കുട്ടൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അനൂപ്, അസോസിയേറ്റ് ഡയറക്ടർ- സൗഹൃദ, അനസ് കടലുണ്ടി, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, ആർട്ട്- ശ്രീകുമാർ മലയാറ്റൂർ, കളറിംഗ്- ലിജു പ്രഭാകർ, മേക്അപ്പ്- ബിജോയ് കൊല്ലം, കോസ്റ്റ്യുമർ- നീതു വേലായുധൻ, ലിറിക്‌സ്- കൈതപ്രം, അജീഷ് ദാസൻ, ശ്രീപ്രസാദ്, സ്റ്റിൽസ്- ബിബിൻ വർണ്ണം, ഡിജിറ്റൽ മാർക്കറ്റിംഗ് പബ്ലിസിറ്റി- ഹോടരു എന്റർടൈൻമെൻറ്, ഗോപു കൃഷ്ണൻ കെജി എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
