പാ രഞ്ജിത്ത് ബോളിവുഡിലേക്ക്

google news
paa ranjith

പാ രഞ്ജിത് ബോളിവുഡിലേക്ക് ചുവടുവക്കുന്നു. നിര്‍മ്മാതാവ് കെ ഇ ജ്ഞാനവേലാണ് ഈ കാര്യം സ്ഥിരീകരിച്ചത്. പാ രഞ്ജിത്ത് അടുത്തതായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം താന്‍ നിര്‍മ്മിക്കുന്നുതായി നിര്‍മ്മാതാവ് പറഞ്ഞ്. ബോളിവുഡിലെ ഒരു മുന്‍നിര താരമാണ് നായകന്‍. താരത്തിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും തങ്കലാന്‍ ടീസര്‍ കണ്ട് നടന്‍ ഉത്സാഹത്തിലാണെന്ന് ജ്ഞാനവേല്‍ പറഞ്ഞു.

തമിഴ് സിനിമയിലെ സംവിധായക നിരയില്‍ പ്രധാനപ്പെട്ട സാന്നിധ്യമാണ് പാ രഞ്ജിത്ത്. സാമൂഹിക പ്രശ്നങ്ങളുടെ സങ്കീര്‍ണ്ണതകളിലേക്ക് കടന്നുചെല്ലുന്ന റിയലിസ്റ്റിക് കഥപറച്ചില്‍ രീതിയാണ് പാ രഞ്ജിത്ത് സിനിമകള്‍ക്ക്. ഹിന്ദി സിനിമാ വ്യവസായത്തിന് പുതിയ അനുഭവമാകും പാ രഞ്ജിത് സിനിമ എന്ന പ്രതീക്ഷയാണ് ആരാധകര്‍ക്ക്.
അതേസമയം തങ്കലാന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി വരികയാണ്. വിക്രമിന്റെ ഇതുവരെ കാണാത്ത രൂപഭാവങ്ങളാലും താരവും പാ രഞ്ജിത്തും ആദ്യമായി ഒന്നിക്കുന്നതിനാലും വലിയ ചര്‍ച്ചയാണ് സിനിമയുണ്ടാക്കുന്നത്. സിനിമയുടെ ടീസര്‍ ചിത്രത്തിന്റെ പ്രതിക്ഷ ഉയര്‍ത്തുന്നതും കൂടിയാണ്.

കോലാര്‍ സ്വര്‍ണ ഖനി പശ്ചാത്തലമായി അണിയിച്ചൊരുക്കിയ പീരിയോഡിക്കല്‍ ആക്ഷന്‍ ചിത്രമാണ് തങ്കലാന്‍. 2024 ജനുവരി 26-ന് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ചിത്രം തിയേറ്ററുകളിലെത്തും. കഥാപാത്രത്തിനായുള്ള വിക്രമിന്റെ തയ്യാറെടുപ്പുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മേക്കിങ് വീഡിയോയും നേരത്തേ പുററത്ത് വന്നിരുന്നു.

Tags