തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത ‘തായ്‌കിഴവി’ ഒ ടി ടി യിലെത്തുന്നു

'Thai Kizhaavi'

തമിഴ് സിനിമാലോകത്ത് വലിയ കോളിളക്കം സൃഷ്ട്ടിച്ച സിനിമകളിൽ ഒന്നായിരുന്നു ‘തായ്‌കിഴവി’. ഏറെ നാളുകൾക്ക് ശേഷം രാധിക ശർത്ത്കുമാർ നായികയായി എത്തിയ സിനിമ എന്ന പ്രത്യേകത കൂടി ‘തായ്‌കിഴവി’ക്ക് ഉണ്ട്. നടൻ ശിവകാർത്തികേയൻ നിർമിച്ച സിനിമ ശിവകുമാർ മുരുകേശനാണ് സംവിധാനം ചെയ്തിരിക്കുന്നത്.

തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായിരുന്നു ചിത്രം ഇപ്പോൾ ഒ ടി ടി യിലേക്ക് എത്തുകയാണ് എന്നാണ് പുതിയ അപ്ഡേറ്റ്. ‘തായ്‌കിഴവി’ ഒരു കോമഡി ഡ്രാമ ചിത്രമായത് കൊണ്ട് തന്നെ കുടുംബ പ്രേക്ഷകർക്ക് ഇടയിൽ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ഈ മാസം പത്ത് മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ ആണ് സ്ട്രീമിങ് ആരംഭിക്കുക. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ സിനിമ ലഭ്യമാകും.

വളരെ കുറഞ്ഞ ബഡ്ജറ്റിലാണ് സിനിമ നിർമിച്ചിരിക്കുന്നത്. ഏകദേശം 9 കോടി മുതൽ 10 കോടി രൂപ വരെയാണ് ഈ സിനിമയുടെ മൊത്തം നിർമാണ ചെലവ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ 60 കോടി നെറ്റ് കളക്ഷൻ സിനിമ നേടിയെന്നാണ് വിവരം. ആ​ഗോളതലത്തിൽ 82 കോടിയോളം ചിത്രം കളക്ട് ചെയ്തതായും റിപ്പോർട്ടുകൾ ഉണ്ട്.

Tags