മസ്തിഷ്ക മരണം’ ഒടിടിയിൽ കാണാം

masthishkamaranam

മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ മികച്ചൊരു ചിത്രമാണ് മസ്തിഷ്ക മരണം. ചിത്രം വ്യത്യസ്തതകൾ കൊണ്ട് വിസ്മയം തീർത്തു. ഫെബ്രുവരി 27 നാണ് സിനിമ തീയേറ്റിറിലെത്തിയത്. രജീഷ വിജയൻ്റെ വേറിട്ട കഥാപാത്രം കൂടിയുണ്ടായിരുന്ന സിനിമയ്ക്ക് ജനശ്രദ്ധ ലഭിക്കുകയും ചെയ്തിരുന്നു. ‘മസ്തിഷ്ക മരണം എ ഫ്രാങ്കെന്‍ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്‌’. എന്നാണ് സിനിമയുടെ മുഴുവൻ പേര്.

ഇപ്പോഴിതാ സിനിമ ഒടിടി യിൽ എത്താൻ പോകുകയാണ്. 2046 ലെ കഥയാണ് സിനിമയിൽ പറയുന്നത്. സയൻസ് ഫിക്ഷൻ ഇൻവസ്റ്റി​​ഗേറ്റീവ് കോമഡി കാറ്റ​ഗറിയിൽ ഒരുക്കിയ ചിത്രം 2046 ലെ കൊച്ചിയുടെ കഥയാണ് പറയുന്നത്. മികച്ച ദൃശ്യ വിരുന്നാണ് സിനിമ സമ്മാനിക്കുന്നത്. വിഎഫ്എക്സും മറ്റ് സംവിധാനങ്ങളും കൊണ്ട് സിനിമ അതിമനോഹ​രമായ അനുഭവമാണ് ഒരുക്കുന്നതെന്നും കാണികൾ സമൂഹമാധ്യമതങ്ങളിൽ കുറിച്ചിരുന്നു. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്ത ചിത്രമാണ് ഇത്.

നെറ്റ്ഫ്ലിക്സീലൂടെയാണ് ചിത്രം എത്തുക. എന്നാൽ നെറ്റ്ഫ്ലിക്സിൽ ചിത്രം എത്തുന്ന തീയതി ഇതുവരേയും പുറത്ത് വിട്ടിട്ടില്ല. എറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ സിനിമ എത്തുമെനന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

Tags