ആരാധകർ കാത്തിരുന്ന പ്രിയ ചിത്രങ്ങൾ ഒടിടിയിലേക്ക്

Bromance
Bromance

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒരിപിടി ചിത്രങ്ങൾ ഈ ആഴ്ച  ഒടിടി റിലീസിനെത്തുന്നു . ബേസിലിന്റെ പ്രാവിൻ കൂട് ഷാപ്പ്, സജിൻ ​ഗോപുവിന്റെ പൈങ്കിളി, കോർട്ട് സ്റ്റേറ്റ് / എ നോബഡി തുടങ്ങിയവയാണ് വിവിധ ഒടിടികളിലൂടെ ആസ്വാദകരിലേക്ക് എത്തുന്നത്.

പ്രാവിൻകൂട് ഷാപ്പ്: ബേസിൽ ജോസഫ് സന്തോഷ് എന്ന പെലീസുകാരനായി എത്തുന്ന ചിത്രം ഒരു മിസ്റ്ററി ത്രില്ലറായാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. സൗബിൻ ഷാഹിർ, ചാന്ദിനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഏപ്രിൽ 11 ന് സോണി ലീവിലൂടെ ചിത്രം സ്ട്രീം ചെയ്യും. റിലീസിന് രണ്ടുമാസത്തിന് ശേഷമാണ് ചിത്രം എത്തുന്നത്.

ധ്യാൻ ശ്രീനിവാസൻ നായകനായ ജയിലർ മനോരമ മാക്സിലൂടെ സ്ട്രീമിം​ഗ് ആരംഭിച്ചു. മനോജ് കെ ജയൻ, ദിവ്യ പിള്ള, ശ്രീജിത്ത് രവി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.2023 ഓ​ഗസ്റ്റ് 18ന് റിലീസായ ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടിരുന്നു.

ബ്രോമാൻസ്: അർജുൻ അശോകൻ, മാത്യു തോമസ്, സം​ഗീത് പ്രതാപ്, മഹിമ നമ്പ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ഈ ആഴ്ച ഒടിടിയിൽ എത്തിയേക്കും. ജിയോ ഹോട്സ്റ്റാറിലൂടെയാകും സ്ട്രീമിം​ഗ് എന്നാണ് വിവരം. ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

സജിൻ ​ഗോപുവിന്റെ പൈങ്കിളി: ന​വ​ഗതനായ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസിൽ വീണിരുന്നു. കഥയെഴുതിയത് ആവേശം സംവിധായകൻ ജിത്തു മാധവനായിരുന്നു. അനശ്വര രാജൻ, റോഷൻ ഷാനവാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി. പ്രണയദിനത്തിന് തിയേറ്ററിലെത്തിയ ചിത്രം ഫഹദ് ഫാസിലും ജിത്തു മാധവനും ചേർന്നാണ് നിർമിച്ചത്. മനോരമ മാക്സിൽ ഏപ്രിൽ 11 മുതൽ ചിത്രം സ്ട്രീം ചെയ്യും.

Court: State Vs A Nobody, ആരാധകർ ഏറെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമാണിത്. ന​വ​ഗതനായ റാം ജ​ഗദീഷ് സംവിധാനം ചെയ്ത കോർട്ട് റൂം ഡ്രാമ ലീ​ഗൽ ത്രില്ലറുമാണ്. സമൂഹിക പ്രശ്നങ്ങളാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. മലയാളം ഉൾപ്പടെയുള്ള ഭാഷകളിൽ ലഭ്യമാകുന്ന ചിത്രം ഏപ്രിൽ 11 നെറ്റ് ഫ്ലിക്സിലാകും സ്ട്രീം ചെയ്യുക.
 

Tags