ധുരന്ധർ' ഒ.ടി.ടി റിലീസിന്; എവിടെ കാണാം...?
2025ലെ ഏറ്റവും വലിയ ഇന്ത്യൻ ഹിറ്റായ ധുരന്ധർ ഒ.ടി.ടിയിലേക്ക്. 21 ദിവസത്തിനുള്ളിൽ 1000 കോടിയായിരുന്നു ധുരന്ധറിന്‍റെ ആഗോള കളക്ഷൻ. ഏറെ റെക്കോഡുകൾ തകർത്ത ചിത്രം ജനുവരി 30ന് നെറ്റിഫ്ലിക്സിലെത്തും. ഡിസംബർ 5ന് തിയറ്ററിൽ എത്തിയ ചിത്രം വളരെ കുറച്ചു ദിവസംകൊണ്ടാണ് അപ്രതീക്ഷിത വിജയം കരസ്ഥമാക്കിയത്.
tRootC1469263">1000 കോടി ക്ലബ്ബിൽ ഇടം നേടിയ ഏക ബഹുഭാഷ ഇന്ത്യൻ ചിത്രമാണ് ധുരന്ധർ. റിപ്പോർട്ട് അനുസരിച്ച് ചിത്രം 1100 കോടി രൂപ കടക്കാൻ സാധ്യതയുണ്ട്. ഈ കണക്കുകൾ പ്രകാരം, രാജ്യത്തുടനീളം ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്ത ജവാൻ, പുഷ്പ 2 തുടങ്ങിയ ലോകമെമ്പാടുമായി 1050 കോടി രൂപ ക്ലബ്ബിൽ ഇടം നേടിയ മികച്ച ചിത്രങ്ങളെ പിന്നിലാക്കിയാണ് ചിത്രം മുന്നേറുന്നത്. എല്ലാ പതിപ്പുകളും കണക്കിലെടുക്കുമ്പോൾ എക്കാലത്തെയും ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ഏഴാമത്തെ ഇന്ത്യൻ ചിത്രമാണ് ധുരന്ധർ.
പാകിസ്താനിലെ കറാച്ചിയിലെ അധോലോകത്തിലേക്ക് നുഴഞ്ഞുകയറുന്ന ഹംസ എന്ന റോ ഏജന്റിന്റെ കഥയാണ് ചിത്രം പറയുന്നത്. ഐ.എസ്.ഐയുടെ നീക്കങ്ങളെ തകർക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി ഹംസ നടത്തുന്ന പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം. അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ തുടങ്ങിയ വൻ താരനിര ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
രൺവീർ സിങ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സാറ അർജുനാണ് നായിക. ഇവർക്കുപുറമെ അക്ഷയ് ഖന്ന, ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം ജ്യോതി ദേശ്പാണ്ഡെ, ആദിത്യ ധർ, ലോകേഷ് ധർ എന്നിവർ ചേർന്ന് ജിയോ സ്റ്റുഡിയോസ്, B62 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിർമിച്ചത്.
.jpg)


