‘ഏഞ്ചൽസ് ഫാളൻ’ ഒടിടിയിലേക്ക്: എപ്പോൾ, എവിടെ കാണാം?
ഫാന്റസി, ആക്ഷൻ ഡ്രാമ ചിത്രം ‘ഏഞ്ചൽസ് ഫാളൻ’ നിങ്ങളുടെ ഹോം സ്‌ക്രീനുകളിലേക്ക് എത്തുന്നു. ഈ ഡിസംബർ 12 മുതലാണ് ചിത്രം ഒടിടിയിൽ ലഭ്യമാവുക. ലയൺസ്ഗേറ്റ് പ്ലേ വഴിയാണ് സ്ട്രീമിങ്.
മനുഷ്യരാശിയെ ഭീഷണിപ്പെടുത്തുന്ന ഇരുണ്ട ശക്തികളെ നേരിടാൻ പോകുന്ന യോദ്ധാവിന്റെ കഥയാണ് ഈ അമാനുഷിക ആക്ഷൻ ത്രില്ലർ പിന്തുടരുന്നത്. പുരാണമിത്തുകളുടെ മേമ്പൊടിയോടെ പൈശാചിക സംഭവങ്ങളും വേഗതയേറിയ പോരാട്ടങ്ങളുമെല്ലാം ഉൾക്കൊള്ളിച്ചുള്ള തീവ്രമായ ആഖ്യാനമാണ് ഈ സിനിമ പ്രേക്ഷകർക്ക് മുന്നിൽ തുറന്നുവയ്ക്കുന്നത്.
tRootC1469263">അലി സമാനിയാണ് ‘ഏഞ്ചൽസ് ഫാളൻ’ സിനിമയുടെ സംവിധായകൻ. അമാൻഡ ബാർട്ടൺ ആണ് രചന. നിക്കോള പോസെനർ, ഹ്യൂസ്റ്റൺ റൈൻസ്, മൈക്കൽ മാഡ്‌സെൻ, എറിക് റോബർട്ട്‌സ്, കരോലിൻ അമിഗ്വെറ്റ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം നിരവധി പുതിയ മുഖങ്ങളും വേഷമിടുന്നുണ്ട്.
അതേസമയം ആമസോൺ പ്രൈം വീഡിയോയുടെ ആക്ഷേപഹാസ്യ സൂപ്പർഹീറോ പരമ്പര ‘ദി ബോയ്‌സി’ന്റെ അവസാന സീസൺ 2026 ഏപ്രിൽ 8ന് പ്രേക്ഷകരിലേക്ക് എത്തുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ആദ്യമെത്തുക ആദ്യ രണ്ട് എപ്പിസോഡുകളാണ്. മെയ് 20 വരെ പുതിയ എപ്പിസോഡുകൾ ആഴ്ചതോറും റിലീസ് ചെയ്യുമെന്നാണ് നിർമാതാക്കൾ പ്രഖ്യാപിച്ചത്. അർബൻ, ക്വയ്ഡ്, സ്റ്റാർ, മോറിയാർട്ടി, പഡലെക്കി, അക്കിൾസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീരീസിൽ ജെസ്സി ടി. അഷർ, ലാസ് അലോൺസോ, ചേസ് ക്രോഫോർഡ്, ടോമർ കാപോൺ, കാരെൻ ഫുകുഹാര, കോൾബി മിനിഫി, കാമറൂൺ ക്രോവെറ്റി, സൂസൻ ഹേവാർഡ്, വലോറി കറി എന്നിവരും അഭിനയിക്കുന്നുണ്ട്.
.jpg)

