ഒടിടിയിലും ട്രെൻഡിങ്; തമിഴ് പ്രേക്ഷകരെയും കയ്യിലെടുത്ത് പടക്കളം


നവാഗതനായ മനു സ്വരാജ് സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ചിത്രമാണ് പടക്കളം. ഒരു ഫാന്റസി കോമഡി ചിത്രമായി ഒരുങ്ങിയ പടക്കളത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ഒടിടിയിൽ നിന്നും ലഭിക്കുന്നത്.
tRootC1469263">ഗംഭീര രണ്ടാം പകുതിയാണ് സിനിമയുടേതെന്നും കോമഡികൾ എല്ലാം വർക്ക് ആയെന്നുമാണ് പ്രേക്ഷക അഭിപ്രായങ്ങൾ. പ്രകടനങ്ങളിൽ സന്ദീപും ഷറഫുദ്ധീനും മികച്ച് നിന്നെന്നും അഭിപ്രായങ്ങളുണ്ട്. തമിഴ് പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ട്. എങ്ങനെയാണ് വീണ്ടും വീണ്ടും മലയാളം സിനിമ ഇത്തരം മികച്ച സിനിമകൾ ഉണ്ടാക്കുന്നത് എന്നാണ് ഒരു പ്രേക്ഷകർ ചോദിക്കുന്നത്. ഈ വർഷം കണ്ടതിൽ ഏറ്റവും മികച്ച സിനിമയാണ് പടക്കളമെന്നും ഈ ഴോണറിൽ ഇനിയും നിരവധി മലയാളം സിനിമകൾ വരട്ടെയെന്നും ചിത്രം കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്.

മെയ് എട്ടിനാണ് പടക്കളം തിയേറ്ററുകളിലെത്തിയത്. പതിയെ ഓട്ടം തുടങ്ങിയ ചിത്രം പിന്നീട് തിയേറ്ററുകളിൽ മികച്ച പ്രതികരണവും കളക്ഷനും നേടുകയായിരുന്നു. സിനിമയുടെ ടീമിനെ തമിഴ് സൂപ്പര്‍ താരം രജനികാന്ത് നേരില്‍ കണ്ട് അഭിനന്ദിച്ചിരുന്നു. മറ്റ് നിരവധി സിനിമാപ്രവര്‍ത്തകരും ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തു വന്നിരുന്നു.