‘ഡീയസ് ഈറേ’യുടെ ഒടിടി ട്രെയിലർ എത്തി
പ്രണവ് മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തിയ ഏറ്റവും പുതിയ ഹൊറർ ത്രില്ലർ ചിത്രം ‘ഡീയസ് ഈറേ’ ഒടിടി റിലീസിനൊരുങ്ങുന്നു. ഡിസംബർ 5 മുതൽ ചിത്രം ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം, ആഗോളതലത്തിൽ 82 കോടി രൂപയുടെ കളക്ഷൻ നേടി ബോക്സ് ഓഫീസ് ഹിറ്റായി മാറിയിരുന്നു. ചിത്രം ഒടിടിയിലേക്ക് എത്തുന്നത് പ്രഖ്യാപിച്ചുകൊണ്ട് അണിയറ പ്രവർത്തകർ ആകാംഷയുണർത്തുന്ന ട്രെയിലറും പുറത്തുവിട്ടു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഡീയസ് ഈറേ’, ഭയത്തിന്റെയും ദുരൂഹതയുടെയും പുതിയ തലങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ഒരു ഹൊറർ ത്രില്ലറാണ്. പ്രണവിന്റെ പ്രകടനത്തെ പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച ഈ ചിത്രം, ഇനി വീട്ടിലിരുന്ന് ആസ്വദിക്കാം.
tRootC1469263">മലയാള സിനിമയിൽ ഹൊറർ ത്രില്ലറുകൾക്ക് പുതിയ മാനം നൽകിയ സംവിധായകനാണ് രാഹുൽ സദാശിവൻ. മെഗാ ഹിറ്റായ ‘ഭ്രമയുഗ’ത്തിന് ശേഷം, അദ്ദേഹം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീമിനൊപ്പം വീണ്ടും കൈകോർത്ത ചിത്രമാണ് ‘ഡീയസ് ഈറേ’. സിനിമയുടെ തിരക്കഥ ഒരുക്കിയതും രാഹുൽ സദാശിവൻ തന്നെയാണ്. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘ദി ഡേ ഓഫ് റാത്ത്’ (ക്രോധത്തിൻ്റെ ദിനം) എന്ന ടാഗ് ലൈൻ അന്വർത്ഥമാക്കുന്ന, ആദ്യാവസാനം മികച്ച ഹൊറർ അനുഭവം സമ്മാനിക്കുന്ന ചിത്രമാണിത്.
.jpg)


