പരാശക്തി: ഒടിടി അവകാശവും വിറ്റത് വൻ തുകയ്ക്ക്
Jan 7, 2026, 17:58 IST
സുധ കൊങ്കര സംവിധാനം ചെയ്യുന്ന ശിവകാർത്തികേയൻ ചിത്രം പരാശക്തിയുടെ ട്രെയിലര്‍ പുറത്തെത്തിയിരുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇപ്പോള്‍ സൺ എൻഎക്‌സ്‌ടിയിലൂടെ സ്ട്രീം ചെയ്യുന്നുണ്ട്. ശിവകാര്‍ത്തികേയനെ കൂടാതെ സിനിമയിലെ അഭിനേതാക്കളായ വി മോഹൻ, ശ്രീലീല, അഥർവ മുതലായവരാലും താരനിബഡമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്.
tRootC1469263">
2026 ജനുവരി 4നായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിത്രത്തിന്റെ റിലീസിന് ശേഷമുള്ള ഒടിടി അവകാശം വൻ തുകയ്ക്കാണ് വിറ്റുപോയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
പരാശക്തി ഓഡിയോ ലോഞ്ച്
പുറത്തുവന്ന റിപ്പോര്‍ട്ട് സത്യമാണെങ്കിള്‍ ചിത്രത്തിന്റെ ഒടിടി അവകാശം 52 കോടി രൂപയ്ക്ക് സീ5 ആണ് സ്വന്തമാക്കിയിരിക്കുന്നത്. തമിഴ് ചാനലായ കലൈഞ്ജർ ടിവിയാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.
ശ്രീലീല നായികയായി തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ കുളപ്പുള്ളി ലീല, പ്രകാശ് ബെലവാടി, ദേവ് രാംനാഥ്, ഗുരു സോമസുന്ദരം, പൃഥ്വി രാജൻ, ചേതൻ, ഷാജി ചെൻ, തുടങ്ങിയവരും പ്രധാന്യമുള്ള വേഷത്തിലെത്തുന്നുണ്ട്. സുധ കൊങ്കര തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്
.jpg)


