ഒടിടി റിലീസുകളുടെ ഒക്ടോബർ: കിടിലോൽകിടിലൻ ചിത്രങ്ങൾ എത്തുന്നു
Oct 3, 2025, 18:27 IST
ഒക്ടോബർ മാസത്തിൽ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് എത്തുന്നത് കിടലൻ ചിത്രങ്ങളുടെ ഒരു നീണ്ട നിരയാണ്. പല ഭാഷകളിലായി റിലീസ് ചെയ്ത സിനിമാപ്രേമികൾ കാണാനാഗ്രഹിച്ച നിരവധി സിനിമകളാണ് ഒടിടിയിലേക്ക് എത്തുന്നത്.
ഓണക്കാലത്ത് റിലീസ് ചെയ്ത മേനെ പ്യാർ കിയ ഒക്ടോബറിൽ റിലീസ് ചെയ്യാൻ സാധ്യതയുണ്ട്. ഒടിടി റിലീസ് പ്രഖ്യാപിച്ചിട്ടില്ലിങ്കിലും ഹൃദു ഹാരൂണും പ്രീതി മുകുന്ദനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യാനാണ് സാധ്യത. അർജുൻ അശോകന്റെ തലവര, സാഹസം, മിറാഷ് തുടങ്ങിയ ചിത്രങ്ങളും. ജിയോ ഹോട്ട്സ്റ്റാറിലൂടെ നിവിൻ പോളി അഭിനയിക്കുന്ന വെബ് സീരിസായ ഫാർമയും ഒക്ടോബർ മാസത്തിലെത്തും.
ഒക്ടോബറിലെ മറ്റ് പ്രധാന ഒടിടി റിലീസുകൾ
മദ്രാസി – ഒക്ടോബർ 1 | ആമസോൺ പ്രൈം വീഡിയോ (തമിഴ്)
വാർ 2 – ഒക്ടോബർ 9 | നെറ്റ്ഫ്ലിക്സ് (ഹിന്ദി)
പരം സുന്ദരി – ഒക്ടോബർ 24 | പ്രൈം വീഡിയോ (ഹിന്ദി)
ബാഗി 4 – ഒക്ടോബർ 31 | പ്രൈം വീഡിയോ (ഹിന്ദി)
ദി വിച്ചർ (സീസൺ 4) ഒക്ടോബർ 30 | നെറ്റ്ഫ്ലിക്സ് (ഇംഗ്ലീഷ്)
.jpg)


