ഈ ആഴ്ചയിലെ OTT റിലീസുകൾ

Vinayakan wears green, Mammootty wears red wine; Color war in Kalankaval

 ഈ ആഴ്ച സിനിമയും സീരീസും ഉൾപ്പടെ ഒടിടി പ്രേമികൾക്ക് കാഴ്ചവിരുന്നാകും. മമ്മൂട്ടിയുടെ വ്യത്യസ്ത ചിത്രമായ കളങ്കാവൽ ആണ് ഈ ആഴ്ച ഒടിടിയിൽ എത്തുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രധാനം. ജനുവരി 12 മുതൽ 17 വരെയുള്ള ആഴ്ചയിൽ ഒടിടി യിൽ എത്തുന്ന 5 ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം…

tRootC1469263">

1. തസ്‌കരീ: ദി സ്മഗ്‌ലേഴ്‌സ് വെബ് (ജനുവരി 14 – നെറ്റ്ഫ്ലിക്സ്)

നീരജ് പാണ്ഡെ ഒരുക്കിയ ഒരു ക്രൈം ത്രില്ലർ പരമ്പരയാണ് തസ്‌കരീ: ദി സ്മഗ്‌ലേഴ്‌സ് വെബ് എന്നത്. ഇമ്രാൻ ഹാഷ്മി സൂപ്രണ്ട് അർജുൻ മീണയായി പരമ്പരയിൽ വേഷമിടുന്നു. മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസറായ അദ്ദേഹം, ബഡാ ചൗധരി (ശരദ് കേൽക്കർ) നടത്തുന്ന ആഗോള കള്ളക്കടത്ത് സംഘത്തെ പിടികൂടാൻ നിയോഗിക്കപ്പെടുന്ന സംഘത്തിന്‍റെ തലവനാണ്.

2. 120 ബഹാദൂർ (ജനുവരി 16 – പ്രൈം വീഡിയോ)

1962 ലെ ചൈന-ഇന്ത്യൻ യുദ്ധകാലത്ത് റെസാങ് ലാ സംഭവമാണ് ഈ ചിത്രത്തിന്‍റെ പ്രമേയം. ചാർലി കമ്പനിയിലെ ഇന്ത്യൻ സൈനികർ ചൈനീസ് സൈനികർക്കെതിരെ പോരടിച്ച് തങ്ങളുടെ പോസ്റ്റ് സംരക്ഷിക്കുന്നതാണ് ചിത്രം പറയുന്ന കഥ.

3. വൺ ലാസ്റ്റ് അഡ്വഞ്ചർ: ദി മേക്കിംഗ് ഓഫ് സ്ട്രേഞ്ചർ തിംഗ്സ് 5 (ജനുവരി 12 – നെറ്റ്ഫ്ലിക്സ്)

സ്ട്രേഞ്ചർ തിംഗ്സിന്റെ അവസാന സീസണിനെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയാണ് വൺ ലാസ്റ്റ് അഡ്വഞ്ചർ: ദി മേക്കിംഗ് ഓഫ് സ്ട്രേഞ്ചർ തിംഗ്സ് 5. ചിത്രത്തിലെ അണിയറപ്രവർത്തകരുടെയും അഭിനേതാക്കളുടെയും വിടപറയൽ രംഗങ്ങളൊക്കെ മനോഹരമായി ഈ ഡോക്യൂമെന്‍ററി ചിത്രീകരിച്ചിട്ടുണ്ട്.


4. കളങ്കാവൽ (ജനുവരി 16) – സോണിലിവ്

രാജ്യത്തെ നടുക്കിയ സീരിയൽ കില്ലർ സയനൈഡ് മോഹൻ നടത്തിയ കൊലപാതക പരമ്പരകളുടെ ചലച്ചിത്രാവിഷ്ക്കാരമാണിത്. ദുർബലരായ സ്ത്രീകളെ ലക്ഷ്യമിടുന്ന സീരിയൽ കില്ലറായി മമ്മൂട്ടിയും കേസ് അന്വേഷിക്കുന്ന ഒരു മിടുക്കനായ പോലീസ് ഉദ്യോഗസ്ഥനായി വിനായകനും വേഷമിടുന്നു.

5. ഭ. ഭ. ബ (ജനുവരി 16) – ZEE5

തീയറ്ററിൽ തികഞ്ഞ പരാജയമായി മാറിയശേഷമാണ് ഈ ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. തികച്ചും യുക്തിരഹിതമായ കഥാപശ്ചാത്തലമാണ് ഈ ചിത്രത്തിലേത്. ആക്ഷൻ-കോമഡി വിഭാഗത്തിൽപ്പെട്ടതാണ് ഭ. ഭ. ബ. ചിത്രത്തിൽ അതിഥിവേഷത്തിൽ മോഹൻലാലും അഭിനയിച്ചിട്ടുണ്ട്.

Tags