ഒടിടി റിലീസിനു ശേഷം ചർച്ചയാകുന്ന സർവ്വം മായയിലെ പ്രണയം; ഒപ്പം രസകരമായ കണ്ടുപിടിത്തങ്ങളും

Akhil Sathyan-Nivin Pauly film 'Sarvam Maya' release date announced

നിവിൻ പോളി പ്രധാന വേഷത്തിലെത്തിയ സർവ്വം മായ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രമാണ്. അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രം ഒടിടി റിലീസായതിനു പിന്നാലെ ചർച്ചയാകുന്നത് പ്രധാന കഥാപാത്രങ്ങളായ പ്രഭേന്ദുവിന്റെയും മായയുടെയും പ്രണയത്തെ പറ്റിയാണ്. സിനിമ റിലീസായ സമയത്ത് തന്നെ ട്രെൻഡ് ആയതായിരുന്നു ചിത്രത്തിലെ ഡെലുലു എന്ന കഥാപാത്രം.

tRootC1469263">

ചിത്രം അവസാനിക്കുന്ന ആസ്വാദകരിൽ ചില ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ടാണ്. അതിന്റെ ഉത്തരങ്ങളാണ് ഇപ്പോൾ പലരും സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കുന്നത്. പ്രഭേന്ദു തന്നെയാണ് മായയുടെ കാമുകൻ എന്നും അല്ലെന്നും ഒക്കെയുള്ള ചർച്ചകളാണ് ഇപ്പോലൾ സിനിമാ ​ഗ്രൂപ്പുകളിൽ നിറയെ നടക്കുന്നത്. ചില സമകാലിക സംഭവങ്ങളെ ഓർമിപ്പിച്ച് ​ട്രോൾ എന്ന രീതിയിലും സിനിമയിലെ മായയുടെ കാമുകനെ ചിലർ വിശദീകരിക്കുന്നുണ്ട്.

അക്കൂട്ടത്തിൽ ശ്രദ്ദേയമായ ഒന്നാണ് മനോജ് വെള്ളനാട് സർവ്വം മായയിലെ മായയുടെ കാമുകനെ പറ്റി എഴുതിയത്. മനോജ് വെള്ളനാടിന്റെ കുറുപ്പ് ” ആരും ശ്രദ്ധിക്കാത്ത ഒരു ഡയറക്റ്റർ ബ്രില്യൻസ് ഈ ചിത്രത്തിലുണ്ട്. പലരും ഡെലൂലുവിൻ്റെ താടിയുള്ള, അൽപ്പം പ്രായമുള്ള ആ അജ്ഞാത കാമുകൻ നിവിൻ പോളി തന്നെ ആയിരുന്നു, ചിലർ അതല്ല മധു വാര്യർ ആയിരുന്നു എന്നൊക്കെ ഒട്ടും ലോജിക്കില്ലാതെ തള്ളി മറിക്കുന്നുണ്ട്.

Tags