പോലീസ് സ്റ്റേഷനിൽ നിന്ന് ക്രൈം ബ്രാഞ്ചിലേക്ക് ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ഇനി OTTയിലേക്ക്?

pradhama drishtya kuttakkar

 പാർവതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ OTT റിലീസിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. സെപ്റ്റംബർ 11ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന്റെ ഡിജിറ്റൽ റിലീസ് സംബന്ധിച്ച് ഇപ്പോൾ ആരാധകർക്കിടയിൽ വലിയ ആകാംക്ഷയാണ്.

ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത ചിത്രത്തിൽ പാർവതി അലീന എബ്രഹാം എന്ന പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ്. ഒരു അപ്രതീക്ഷിത സംഭവത്തെ തുടർന്ന് സാധാരണ പൊലീസ് ജീവിതം ക്രൈം ബ്രാഞ്ച് അന്വേഷണത്തിലേക്ക് വഴിമാറുന്നതാണ് കഥയുടെ പ്രധാന പശ്ചാത്തലം.

ഒക്ടോബർ 9ന് Netflix റിലീസ് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും, ഒക്ടോബർ 7 വരെയും അണിയറപ്രവർത്തകരോ Netflixഓ ഔദ്യോഗികമായി തീയതി സ്ഥിരീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതിനാൽ OTT റിലീസ് തീയതി ഔദ്യോഗിക പ്രഖ്യാപനം വന്നശേഷം മാത്രമേ ഉറപ്പായി കാണാനാകൂ.

Tags