‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ഒടിടിയിലേക്ക് !

 OruDuroohaSaahacharyathil

 കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. മെയ് 13 മുതൽ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. ഏപ്രിൽ 15-ന് തിയറ്ററുകളിലെത്തിയ ഈ ചിത്രം അഭിനേതാക്കളുടെ പ്രകടനം കൊണ്ടും വ്യത്യസ്തമായ പ്രമേയം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തോൽപ്പെട്ടിയിലെ ജനകീയ ആരോഗ്യ കേന്ദ്രം ജീവനക്കാരനായ ‘സേതു’ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സിനിമയിൽ റേഡിയോ ഒരു പ്രധാന കഥാപാത്രമായി മാറുന്നു എന്ന പ്രത്യേകതയുമുണ്ട്.

മലയാള സിനിമയിലെ പ്രമുഖ നിർമ്മാണ കമ്പനികളായ ഉദയ പിക്ചേഴ്സും മാജിക് ഫ്രെയിംസും ആദ്യമായി ഒന്നിച്ചു എന്ന വലിയ സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ദിലീഷ് പോത്തൻ, സജിൻ ഗോപു, ജാഫർ ഇടുക്കി, ശരണ്യ രാമചന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഒടിടിയിലെത്തുമ്പോഴും വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

Tags