‘മസ്തിഷ്ക മരണം’ ഒടിടിയിലേക്ക്

masthishkamaranam

‘ആവാസവ്യൂഹം’, ‘പുരുഷ പ്രേതം’, ‘ഗഗനചാരി’ എന്നീ ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം 2046-ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഫ്യൂച്ചറിസ്റ്റിക് നിയോ നോയിർ ശൈലിയിൽ അന്താരാഷ്ട്ര നിലവാരമുള്ള ദൃശ്യഭാഷയാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. വിഎഫ്എക്സിന് വലിയ പ്രാധാന്യമുള്ള സിനിമയിലെ “കോമള താമര” എന്ന ഗാനവും അതിൽ നടി രജിഷ വിജയന്റെ നൃത്തവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ബ്ലേഡ് റണ്ണർ പോലുള്ള വിദേശ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ഒരു വേറിട്ട ലോകമാണ് കൃഷാന്ദ് ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചത്.

 സംവിധായകൻ കൃഷാന്തിന്റെ ഏറ്റവും പുതിയ ചിത്രം ‘മസ്തിഷ്ക മരണം: സൈമൺസ് മെമ്മറീസ്’ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. ഫെബ്രുവരി 27-ന് തിയേറ്ററുകളിൽ എത്തിയ ഈ സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. തിയേറ്ററുകളിൽ മികച്ച നിരൂപക പ്രശംസ നേടിയെങ്കിലും ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കാൻ കഴിയാതിരുന്ന ചിത്രം ഒരു മാസത്തിന് ശേഷമാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ പ്രദർശനം ആരംഭിക്കുന്നത്. വരും ദിവസങ്ങളിൽ തന്നെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കും.

‘ആവാസവ്യൂഹം’, ‘പുരുഷ പ്രേതം’, ‘ഗഗനചാരി’ എന്നീ ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം 2046-ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഫ്യൂച്ചറിസ്റ്റിക് നിയോ നോയിർ ശൈലിയിൽ അന്താരാഷ്ട്ര നിലവാരമുള്ള ദൃശ്യഭാഷയാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. വിഎഫ്എക്സിന് വലിയ പ്രാധാന്യമുള്ള സിനിമയിലെ “കോമള താമര” എന്ന ഗാനവും അതിൽ നടി രജിഷ വിജയന്റെ നൃത്തവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ബ്ലേഡ് റണ്ണർ പോലുള്ള വിദേശ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ഒരു വേറിട്ട ലോകമാണ് കൃഷാന്ദ് ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചത്.

രജിഷ വിജയൻ, നിരഞ്ച് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, ദിവ്യ പ്രഭ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം ജൂലൈയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സയൻസ് ഫിക്ഷൻ സിനിമകളെ ഇഷ്ടപ്പെടുന്നവർക്ക് തിയേറ്ററുകളിൽ നഷ്ടമായ ദൃശ്യവിരുന്ന് ഇനി നെറ്റ്ഫ്ലിക്സിലൂടെ ആസ്വദിക്കാൻ സാധിക്കും.

Tags