‘കർത്താവ് ക്രിയ കർമ്മം’ ഒടിടിയിൽ എത്തി

karthav kriya karmmam
karthav kriya karmmam

വില്ലേജ് ടാക്കീസിന്റെ ബാനറിൽ ശങ്കർ എം കെ നിർമ്മിച്ച ചിത്രമാണ് കർത്താവ് ക്രിയ കർമ്മം. ചിത്രത്തിൻ്റെ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് എസ് ആണ്. ഇപ്പോഴിതാ ചിത്രം എബിസി ടോക്കീസ് എന്ന ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തിരിക്കുകയാണ്. ഈ സിനിമയിലെ അഭിനയത്തിന് പി ആർ ഹരിലാലിന് ഫിലിം ക്രിട്ടിക്സ് സ്പെഷ്യൽ ജൂറി പുരസ്ക്കാരം ലഭിച്ചിരുന്നു.

tRootC1469263">

ഡള്ളാസിൽ നടന്ന ഇൻഡിക് ഫിലിം ഉത്സവിൽ മികച്ച ജനപ്രീയ ചിത്രം, സ്വീഡിഷ് അക്കാദമി ഫോർ മോഷൻ പിക്ചർ അവാർഡിൻ്റെ മികച്ച പരീക്ഷണ സിനിമക്കുളള ക്രട്ടിക്സ് ചോയ്സ് പുരസ്ക്കാരം, ദുബായ് ഇന്റർനാഷ്ണൽ ഫിലിം കാർണിവലിൽ മികച്ച പരീക്ഷണ സിനിമക്കുളള അവാർഡ്, സിംഗപ്പൂർ ടെക്കാ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഏഷ്യൻ ടാലന്റ് ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച പരീക്ഷണ സിനിമക്കുള്ള അവാർഡ്, ഇൻഡോ ഫ്രഞ്ച് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, റോഹിപ്പ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, തിൽശ്രീ ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ, കൊടൈക്കനാൽ ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ, പുംബുക്കർ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നീ ചലച്ചിത്ര മേളകളിലും ഈ സിനിമക്ക് മികച്ച സിനിമക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Tags